തിരുവനന്തപുരം: 2022-23 വര്‍ഷത്തെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഫാം പ്ലാന്‍ അധിഷ്ഠിത കാര്‍ഷിക വികസന പദ്ധതിയുടെ ഭാഗമായി, കര്‍ഷകര്‍ പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതിനായി ”പ്രീമിയം സ്റ്റാളുകള്‍” സ്ഥാപിക്കുന്നതിന് കൃഷിവകുപ്പ് ലക്ഷ്യമിടുന്നു. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ എഫ്.പി.ഒകള്‍, കുറഞ്ഞത് മൂന്നു വര്‍ഷം മാര്‍ക്കറ്റിങ് മേഖലയില്‍ വൈദഗ്ധ്യമുള്ള സന്നദ്ധസംഘടനകള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംഭരണം, വിപണനം എന്നിവ നടത്തുന്ന കുടുംബശ്രീ യൂണിറ്റുകള്‍, പ്രാഥമിക സര്‍വീസ് സഹകരണ സൊസൈറ്റികള്‍, ഫെഡറേറ്റഡ് ഓര്‍ഗനൈസേഷനുകള്‍, റസിഡന്റ്‌സ്് അസോസിയേഷനുകള്‍, തുടങ്ങിയവയ്ക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകള്‍ 10/02/2023 നകം സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് ബ്ലോക്ക് തല കൃഷി അസിസ്റ്റന്റ്. ഡയറക്ടര്‍ ഓഫിസുമായി ബന്ധപ്പെടാവുന്നതാണ്.