ബസിനുള്ളില്‍ വച്ച് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

ബസിനുള്ളില്‍ വച്ച് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

തൃശൂര്‍: വിദ്യാര്‍ത്ഥിനിയെ ബസില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. വടമഐ വീട്ടില്‍ രാജീവാണ് അറസ്റ്റിലായത്. പോക്സോ കേസ് ചുമത്തിയാണ് പ്രതിയ അറസ്റ്റ് ചെയ്തത്. കെ.എസ്.ആര്‍.ടി.സി ബസില്‍വച്ചാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തൃശൂര്‍ ആര്‍.ടി ഓഫിസിലെ ഡ്രൈവറാണ് പിടിയിലായ രാജീവ്. ഒരാഴ്ചയ്ക്ക് മുമ്പ് നന്തിക്കരയിലായിരുന്നു സംഭവം.
പീഡന വിവരം വിദ്യാര്‍ഥിനി വീട്ടില്‍ പറഞ്ഞതോടെ വീട്ടുകാര്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് പ്രതി ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ മാളയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതായി അറിഞ്ഞ അന്വേഷണ ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പുതുക്കാട് എസ്.എച്ച്.ഒ യു.എച്ച് സുനില്‍ദാസിന്റെ നേതൃത്വത്തിലുളള സംഘമാണ് ഇയാളെ പിടികൂടിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *