കോഴിക്കോട്: പ്രവാസി പുനരധിവാസത്തിന് കേന്ദ്ര സര്‍ക്കാര്‍ സഹായം നല്‍കുക, നോര്‍ക്ക വകുപ്പ് പുനഃസ്ഥാപിക്കുക, സമഗ്ര കുടിയേറ്റ നിയമം നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെബ്രുവരി 15ന് നടക്കാനിരിക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചിന്റെ ഒരുക്കള്‍ പൂര്‍ത്തിയായതായി ജില്ലാ സെക്രട്ടറി സി.വി ഇക്ബാല്‍ അറിച്ചു. ജില്ലാ കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി അംഗങ്ങളുടേയും സമര വളണ്ടിയര്‍മാരുടേയും അവലോകന യോഗത്തില്‍ പ്രസിഡന്റ് സജീവ്കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.വി ഇഖ്ബാല്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്ന അംഗങ്ങളുടെ വിവരങള്‍ യോഗത്തില്‍ അറിയിച്ചു. ഏരിയ-ജില്ലാതലത്തില്‍ സമര വളണ്ടിയര്‍ക്ക് കൊടി കൈമാറി യാത്രയയപ്പ് നല്‍കാനും തീരുമാനിച്ചു. പതിനഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ 130 പേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നും മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന് ഇഖ്ബാല്‍ അറിയിച്ചു.