തലശ്ശേരി: തലശ്ശേരിയില്‍ എം.ജി റോഡ് നവീകരണത്തിന്റെ ഭാഗമായി നാളെ മുതല്‍ പഴയ ബസ് സ്റ്റാന്റില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കണ്ണൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഒ.വി റോഡ് -ട്രാഫിക് സ്റ്റേഷന്‍ പിറകുവശം -ജനറല്‍ ആശുപത്രിമുന്‍വശം -ഗുണ്ടര്‍ട്ട് റോഡ് വഴി പോകേണ്ടതും, കൊടുവള്ളി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ കൊടുവള്ളി സ്‌കൂള്‍ -കുയ്യാലി ഗേറ്റ് -സംഗമം കവല ഒ.വി റോഡ് വഴി പോകേണ്ടതാണ്. നാളെ മുതല്‍ വാട്ടര്‍ അതോറിറ്റി പൈപ്പ് മാറ്റി സ്ഥാപിക്കുന്നതും തുടര്‍ന്ന് രണ്ട് ദിവസം കൊണ്ടു റോഡ് കോണ്‍ക്രീറ്റ് പണി ആരംഭിക്കുന്നതുമായിരിക്കും. കോണ്‍ക്രീറ്റ് പണി പൂര്‍ത്തികരിച്ച് മാര്‍ച്ച് മാസം ആദ്യവാരം തന്നെ റോഡ് തുറന്നു കൊടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും, എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും തലശ്ശേരി നഗരസഭാധ്യക്ഷ കെ.എം ജമുനാറാണി ടീച്ചര്‍ പറഞ്ഞു.