മാഹി: മണ്ടോള ക്ഷേത്രത്തിലെ ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ച് മോഷണം നടത്തുകയും ക്ഷേത്രത്തിലെ സി.സി.ടി.വി തകര്‍ക്കുകയും ചെയ്ത കോഴിക്കോട് ചീക്കിലോട് സ്വദേശി എളംബിലാശേരി ഹര്‍ഷാദിനെ മാഹി കോടതി 6 മാസം കഠിന തടവിന് ശിക്ഷിച്ചു. 2022 നവംബര്‍ 15ന് അര്‍ധ രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. 21ന് മാഹി റയില്‍വേ സ്റ്റേഷനില്‍ വെച്ച് മാഹി എസ്.ഐ റീനാ മേരിയുടെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ എ.പി.പി.എം.ഡി തോമസ് ഹാജരായി.