തലശ്ശേരി: നീതി തേടി കോടതികളെ ആശ്രയിക്കുന്ന സാധാരണക്കാരന് ഭാരമാകുന്ന കോടതി ഫീസ് വര്‍ധനവിനെതിരെ അഭിഭാഷകര്‍ പ്രതിഷേധിച്ചു. ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് തലശ്ശേരി ജില്ല കോടതി യൂനിറ്റ് കോടതി സമുച്ചയത്തിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. പ്രസിഡന്റ് അഡ്വ.അമൃത അധ്യക്ഷത വഹിച്ചു. സി.ജി അരുണ്‍, പി.കെ രവീന്ദ്രന്, ലിഷ ദീപക്, കെ.സി രഘുനാഥ്, ബിജു വി.ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.