തലശ്ശേരി: സംസ്ഥന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ജനങ്ങളെ ദ്രോഹിക്കുന്നതില്‍ ഒരു നാണയത്തിന്റെ ഇരുവശങ്ങളണെന്ന് മുസ്ലീം യൂത്ത്‌ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് നെസീര്‍ നെല്ലൂര്‍ പറഞ്ഞു. ഇടത്പക്ഷ സര്‍ക്കര്‍ അവതരിപ്പിച്ച ബജറ്റിനെതിരേ തലശ്ശേരി മണ്ഡലം മുസ്ലീം യൂത്ത്‌ലീഗ് കമ്മിറ്റി പുതിയ ബസ് സ്റ്റാന്റില്‍ സംഘടിപ്പിച്ച നികുതി വിചാരണ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷീദ് തലായി അധ്യക്ഷത വഹിച്ചു. തഫ്ലീം മാണിയാട്ട്, സി.കെ.പി മമ്മു, തസ്ലീം ചേറ്റംകുന്ന്, ഷഹബാസ് കായ്യത്ത്, സാഹീര്‍ പാലക്കല്‍, റഹ്ദാദ് മൂഴിക്കര, പി.വി മുഹമ്മദലി, സാദീഖ് മട്ടാമ്പ്രം, ജംഷീര്‍ മഹമ്മൂദ്, റമീസ് നരസിംഹ സംസാരിച്ചു.