കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ അവസാന പൊതുബജറ്റില്‍ ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ രണ്ടായിരത്തോളം കോടി രൂപ വെട്ടിക്കുറച്ചത് തികച്ചും നീതികേടും പ്രതിഷേധാര്‍ഹവുമാണന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ ശാക്തീകരണത്തിന് കൂടുതല്‍ പദ്ധതികളും ഫണ്ടും അനുവദിക്കുന്നതിന് പകരം കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നിരവധി ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ നിര്‍ത്തലാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ന്യുനപക്ഷ മന്ത്രാലയത്തിന് അനുവദിച്ച 2400കോടി രൂപ വിനിയോഗിക്കാതെ പാഴാക്കിയത് ബോധപൂര്‍വ്വമായ അവകാശ നിഷേധമാണന്ന് സെക്രട്ടറിയേറ്റ് യോഗം കുറ്റപ്പെടുത്തി. പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഫഖ്റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി , സത്താര്‍ പന്തലൂര്‍, സയ്യിദ് ഹാഷിര്‍ അലി ശിഹാബ് പാണക്കാട് , ബഷീര്‍ അസ്അദി നമ്പ്രം, താജുദ്ധീന്‍ ദാരിമി പടന്ന ,ഷമീര്‍ ഫൈസി ഒടമല , ഒ.പി.എം അഷ്റഫ് കുറ്റിക്കടവ്, അന്‍വര്‍ മുഹിയുദ്ദീന്‍ തൃശ്ശൂര്‍, ഇസ്മാഈല്‍ യമാനി മംഗലാപുരം, ഡോ കെ.ടി ജാബിര്‍ ഹുദവി ,ജലീല്‍ ഫൈസി അരിമ്പ്ര, അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കശേരി, മുജീബ് റഹ്‌മാന്‍ അന്‍സ്വരി, ശഹീര്‍ അന്‍വരി പുറങ്, ആര്‍.വി അബൂബക്കര്‍ യമാനി , സി.ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, നാസിഹ് മുസ്ലിയാര്‍ ലക്ഷദ്വീപ്,അലി വാണിമേല്‍ , നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ , മുഹമ്മദ് ഫൈസി കജ, ഫാറൂഖ് ഫൈസി മണിമൂളി എന്നിവര്‍ സംബന്ധിച്ചു. സംസ്ഥാന ജന.സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് സ്വാഗതവും അയ്യൂബ് മുട്ടില്‍ നന്ദിയും പറഞ്ഞു.