കണ്ണൂര്‍: ചാലിക്കര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രഭാഷ വേദി, മില്ലത്ത് എജുക്കേഷണല്‍ സെല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ചാലിക്കരയില്‍ ലഹരിക്കെതിരെ കവി സംഗമവും, പ്രതിഭകളെ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു. കവിസംഗമം രാഷ്ട്രഭാഷാ വേദി ജില്ലാ പ്രസിഡണ്ട് കുയിലക്കണ്ടി ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു ,ആര്‍ കെ ഇരുവില്‍ ചടങ്ങില്‍അധ്യക്ഷത വഹിച്ചു. ലതികാ രാജേഷ്, സന്ധ്യാ ശിഖില്‍, വിജയശ്രീ രാജീവ്, പി.എന്‍.കെ പെരുവണ്ണാമുഴി, സബിത നടുവണ്ണൂര്‍ എന്‍. ഹരിദാസ്, സുബൈര്‍ മാസ്റ്റര്‍, കെ.പി ആലിക്കുട്ടി എന്നിവര്‍ കവിത ആലപിച്ചു. കവി സംഗമത്തിന്റെ സമാപനവും പ്രതിഭകളെ ആദരിക്കല്‍ ചടങ്ങും പേരാമ്പ്രബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു നിര്‍വഹിച്ചു, സമാപന യോഗത്തില്‍ കെ.പി ആലിക്കുട്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ ലിമ പാലയാട്. എസ്.കെ അസൈനാര്‍ കരീം പിലാക്കി. സുബൈര്‍ മാസ്റ്റര്‍, മുഹമ്മദലി മാസ്റ്റര്‍, ചാലിക്കര രാധാകൃഷ്ണന്‍, എസ്.കെ അബ്ദുല്ലത്തീഫ് എന്നിവര്‍ സംസാരിച്ചു സംസ്ഥാന യുവജനോത്സവത്തില്‍ തിരുവാതിര മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഋതുപര്‍ണ്ണയേയും ജൈവകൃഷിയില്‍ ബ്ലോക്ക് തലത്തില്‍ അവാര്‍ഡ് നേടിയ കെ അബൂബക്കറെയും കുടുംബശ്രീ മത്സരത്തില്‍ പതിനൊന്നാം വാര്‍ഡില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട സീന പവിത്രന്‍ എന്നിവര്‍ക്കുള്ള ഉപഹാര വീതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു നിര്‍വഹിച്ചു.