എലത്തൂര്‍: എലത്തൂര്‍ എ.പി.എല്‍.പി സ്‌കൂളിന്റെ 90ാം വാര്‍ഷികവും സി.എം.സി ഹൈസ്‌കൂളിന്റെ 75ാം വാര്‍ഷികവും സ്മൃതി 23ന് വര്‍ണശബളമായ തുടക്കം. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടി വനംവന്യജീവി വകുപ്പുമന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചെട്ടികുളം സേതു സീതാറാം എല്‍പി സ്‌കൂളില്‍ നിന്നാരംഭിച്ച വിളംബര ഘോഷയാത്രി പ്രധാന വേദിയായ സി.എം.സി ബോയ്സ് ഹൈസ്‌കൂളില്‍ സമാപിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ അഡ്വ.എം രാജന്‍ അധ്യക്ഷനായി. സാഹിത്യകാരന്‍ വി.ആര്‍ സുധീഷ് മുഖ്യ പ്രഭാഷണം നടത്തി. കോഴിക്കോട് ഡി.ഡി.ഇ മനോജ് മണിയൂര്‍ വിരമിക്കുന്ന അധ്യാപകരെ ആദരിച്ചു. ലോഗോ ഡിസൈന്‍ ചെയ്ത ബഷീര്‍ നരിക്കുനിക്കും റാങ്ക്ഹോള്‍ഡര്‍ ലക്ഷ്മി ശര്‍മ്മക്കും മന്ത്രി ഉപഹാരം നല്‍കി. മുതിര്‍ന്ന പൂര്‍വ്വവിദ്യാര്‍ത്ഥി ടി പി വിജയന്‍ പതാക ഉയര്‍ത്തി. പ്രധാനാധ്യാപികമാരായ പി. ഗീത അനുസ്മരണവും കെ. ജയന്തി റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ബീച്ച് റൈഡേഴ്‌സ് കാപ്പാട് സംഘടിപ്പിച്ച സൈക്കിള്‍ റാലി മുന്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം വി.എം മോഹനന്‍ ഫ്ളാഗ് ഓഫ് ചെയ്തു. ടി പി വിജയന്‍,വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഒപി ഷിജിന, കൗണ്‍സിലര്‍മാരായ മനോഹരന്‍ മാങ്ങാറിയില്‍, വി.കെ മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. വി ബൈജു സ്വാഗതവും പ്രധാനാധ്യാപിക എ. പ്രമീള നന്ദിയും പറഞ്ഞു.