കാരന്തൂര്‍: ‘സര്‍ഗാത്മകതയെ പ്രസരിപ്പിക്കുക’ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച മര്‍കസ് സാനവിയ്യ ആര്‍ട്‌സ് ഫെസ്റ്റ് ‘എല്‍ ഫറാസ്’23 പ്രൗഢമായി സമാപിച്ചു. ഷൈനിങ് സഫേര്‍, ഷൈനിങ് എമിറാള്‍ഡ് ടീമുകള്‍ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. നിഷാദ് എളങ്കൂരിനെ കലാപ്രതിഭയായും, ബാസിത്ത് തോട്ടശ്ശേരിയെ സര്‍ഗപ്രതിഭയായും തിരഞ്ഞെടുത്തു. ഷാക്കിര്‍ വാവൂര്‍ ആദില്‍ പോലൂര്‍ ഇന്‍ഡലക്ടര്‍ അവാര്‍ഡിന് അര്‍ഹരായി.
മര്‍കസ് കാമില്‍ ഇജ്തിമ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സമാപന സംഗമം ബഷീര്‍ സഖാഫി കൈപ്രത്തിന്റെ അധ്യക്ഷതയില്‍ സമസ്ത മുശാവറ അംഗം ഉസ്താദ് വി.പി.എം ഫൈസി വില്യാപ്പള്ളി ഉദ്ഘാടനം ചെയ്തു.സയ്യിദ് ശിഹാബ് സഖാഫി അനുമോദനങ്ങള്‍ അറിയിച്ചു. അഡ്വ: ഇ.കെ മുസ്തഫ സഖാഫി, സൈനുല്‍ ആബിദ് സഖാഫി, ശുഐബ് സഖാഫി, ത്വാഹ സഖാഫി,ഉമറുല്‍ ഫാറൂഖ് സഖാഫി, റാസി നൂറാനി സംബന്ധിച്ചു. ബിശ്ര്‍ സു.ബത്തേരി സ്വാഗതവും മുഹമ്മദ് കടലായി നന്ദിയും പറഞ്ഞു.