കോഴിക്കോട്: നിരവധി തൊഴില്‍സാധ്യതയുള്ള ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിജിറ്റല്‍ ഡിസൈന്‍ തുടങ്ങിയ ആധുനിക തൊഴില്‍നൈപുണികളില്‍ പട്ടികവര്‍ഗ്ഗ യുവതീയുവാക്കള്‍ക്ക് സൗജന്യപരിശീലനവും തൊഴിലും. സംസ്ഥാന പട്ടികവര്‍ഗ്ഗ വികസനവകുപ്പിന്റെ ധനസഹായത്തോടെ നടത്തുന്ന കോഴ്‌സില്‍ പരിശീലത്തിന്റെ എല്ലാ ചെലവും വകുപ്പു വഹിക്കും. പ്രതിമാസ സ്‌റ്റൈപ്പന്റും നല്‍കും.
കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ വിവിധ ഏജന്‍സികളുടെ അംഗീകാരമുള്ള അക്കാദമി ഓഫ് മീഡിയ ഡിസൈന്‍ എന്ന സ്ഥാപനത്തിന്റെ പാലക്കാട് ക്യാമ്പസിലാണു പരിശീലനം. പരിശീലനം പൂര്‍ത്തിയാക്കുന്ന മുഴുവന്‍പേര്‍ക്കും തൊഴില്‍ ലഭ്യമാക്കും. ക്രിയേറ്റീവ്, ഐ.ടി അനുബന്ധ മേഖലകളില്‍ ജോലി നേടാന്‍ അനുയോജ്യമായ കോഴ്‌സുകളാണ് ഇവ. അഭിരുചിനിര്‍ണയ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണു പ്രവേശനം.
പട്ടികവര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ട, പ്ലസ് ടു പാസായ യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18-26 വയസ്. അപേക്ഷിക്കേണ്ട അവസാനതീയതി ഫെബ്രുവരി 15. കോഴ്‌സുകളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ക്ക് 96560 39911-ല്‍ വിളിക്കാം. വെബ്‌സൈറ്റ്: www.amd.edu.in