പുന്നക്കന്‍ മുഹമ്മദലിയുടെ പുസ്തകങ്ങള്‍ മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രറിക്ക് സമ്മാനിച്ചു

പുന്നക്കന്‍ മുഹമ്മദലിയുടെ പുസ്തകങ്ങള്‍ മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രറിക്ക് സമ്മാനിച്ചു

ദുബായ്: യു.എ.ഇയിലെ സാമുഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ പ്രവര്‍ത്തകനും ചിരന്തന പ്രസിഡന്റുമായ പുന്നക്കന്‍ മുഹമ്മദലിയുടെ ഹൃദയരേഖകള്‍, പൂമരം, ഒപ്പം, കാലം സാക്ഷി എന്നീ പുസ്തകങ്ങള്‍ മിഡില്‍ ഈസ്റ്റ് ആന്‍ഡ് ഉത്തരാഫ്രിക്കന്‍ മേഖലയിലെ ഏറ്റവും വലിയ ലൈബ്രറിയായ മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രറിക്ക് (എം.ബി.ആര്‍.എല്‍) സമ്മാനിച്ചു. എം.ബി.ആര്‍.എല്‍ അഡൈ്വസര്‍ ഡേവിഡ് ഹിര്‍ഷ് പുസ്തകം ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് സി.പി.ജലീല്‍, ട്രഷറര്‍ ടി.പി അഷ്‌റഫ്, എഴുത്തുകാരായ വെള്ളിയോടന്‍, പ്രവീണ്‍ പാലക്കീല്‍, മാധ്യമ പ്രവര്‍ത്തകന്‍ ജലീല്‍ പട്ടാമ്പി, ഷംസീര്‍ നാദാപുരം എന്നിവരും സംബന്ധിച്ചു. മലയാളികള്‍ എഴുത്തിനേയും വായനയേയും പുസ്തകങ്ങളേയും ഏറെ സ്‌നേഹിക്കുന്നവരാണെന്നും അത് കൊണ്ട് തന്നെ മലയാള പുസ്തകങ്ങള്‍ ഏറ്റുവാങ്ങുന്നതില്‍ ഏറെ ആഹ്ലാദമുണ്ടെന്നും ഡേവിഡ് ഹിര്‍ഷ് പറഞ്ഞു. മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രറിയില്‍ ഈ പുസ്തകങ്ങള്‍ സൂക്ഷിക്കുമെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു. ലോകത്തിലെ ഏറ്റവും വലിയ പുസ്തക മേളയായ ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക് ഫെയര്‍ വിജയത്തിന്റെ മുന്നില്‍ മലയാളി വയനാക്കാരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

Share

Leave a Reply

Your email address will not be published. Required fields are marked *