സ്വയംപര്യാപ്തത, ടൂറിസം, പ്രവാസിക്ഷേമം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംസ്ഥാന ബജറ്റ് കാണുന്നത് പ്രോത്സാഹജനകം: അദീബ് അഹമ്മദ്

സ്വയംപര്യാപ്തത, ടൂറിസം, പ്രവാസിക്ഷേമം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംസ്ഥാന ബജറ്റ് കാണുന്നത് പ്രോത്സാഹജനകം: അദീബ് അഹമ്മദ്

കൊച്ചി: കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് രണ്ട് ദിവസത്തിന് ശേഷം കേരള ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റ് യുവ സംരംഭകന്‍ എന്ന നിലയില്‍ തങ്ങള്‍ക്ക് ലഭിക്കുന്ന പ്രോത്സാഹനമാണെന്ന് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്സിലെയും ട്വന്റി 14 ഹോള്‍ഡിങ്സിലെയും ചെയര്‍മാന്‍ അദീബ് അഹമ്മദ്. അടിസ്ഥാന സൗകര്യ വികസനത്തിനും സ്വയംപര്യാപ്തതയ്ക്കും ഊന്നല്‍ നല്‍കി വരുന്ന സംസ്ഥാന ബജറ്റില്‍ നവീകരണത്തിനും സംരംഭകത്വത്തിനും പ്രോത്സാഹനമായി മേക്ക് ഇന്‍ കേരള സംരംഭത്തെ വിശേഷിപ്പിച്ചത് ഒരു ഉത്പാദക സംസ്ഥാനമെന്ന നിലയില്‍ കേരളത്തിന്റെ കരുത്തിന്റെ മുഴുവന്‍ സാധ്യതകളും പ്രയോജനപ്പെടുത്താന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
”നമ്മുടെ ചെറുകിട, വന്‍കിട വ്യവസായങ്ങളുടെ ശക്തമായ അടിത്തറയുമായി വിപണി ഗവേഷണം സംയോജിപ്പിക്കുന്ന ഒരു ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിലൂടെ, കൃഷി, ഉല്‍പ്പാദനം, ഐ.ടി സേവനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നമുക്ക് ഒരു മികച്ച കയറ്റുമതിക്കാരനാകാനും ഇതിലൂടെ കേരളത്തിന്റെ വ്യാപാര കമ്മി കുറയ്ക്കാനും സാധിക്കുമെന്നും അദീബ് അഭിപ്രായപ്പെട്ടു.
സാമ്പത്തിക സേവനങ്ങളിലും ഹോസ്പിറ്റാലിറ്റി മേഖലയിലും ഉള്ള കമ്പനികള്‍ക്ക് നേതൃത്വം നല്‍കുന്ന അദീബ്, 2023ല്‍ ഈ പ്രധാന മേഖലകളില്‍ നിക്ഷേപം നടത്താനുള്ള താല്‍പര്യവും അറിയിച്ചു. അവാര്‍ഡ് നേടിയ കൊച്ചിയിലെ പോര്‍ട്ട് മുസിരിസ് ഹോട്ടല്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള നിരവധി ആഡംബര ഹോട്ടലുകള്‍കളും അദ്ദേഹത്തിനുണ്ട്. വിനോദസഞ്ചാര മേഖലയെ കൂടുതല്‍ നവീകരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സ്വാഗതാര്‍ഹമാണ്. ”യാത്ര പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ ഇരട്ടിപ്പിക്കുന്നത് കാണുന്നതും പ്രോത്സാഹജനകമാണ്.

‘വര്‍ക്ക് ഫ്രം ഹോളിഡേ ഹോം’, അനുഭവവേദ്യമായ ടൂറിസത്തിനായി ടൂറിസം ഇടനാഴികള്‍ തുടങ്ങിയ സംയോജിത പദ്ധതികള്‍ വികസിപ്പിക്കുന്നതിന് തുക നീക്കിവയ്ക്കുന്നതിലൂടെ, 2023ലും അതിനുശേഷവും സംസ്ഥാനത്തിന്റെ പ്രധാന കേന്ദ്രമായി ടൂറിസം തുടരുമെന്ന് സംസ്ഥാന ബജറ്റില്‍ അതിന് മികച്ച പങ്കാളിത്തം ലഭിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
നിരവധി എയര്‍സ്ട്രിപ്പുകള്‍ നിര്‍മിക്കാനും റോഡ് മെച്ചപ്പെടുത്താനുമുള്ള കഴിഞ്ഞ വര്‍ഷത്തെ നിര്‍ദേശം തുടരുന്നതും മികച്ച അടിസ്ഥാന സൗകര്യം ലഭിക്കാന്‍ സഹായകമാകും.
പ്രവാസി ക്ഷേമത്തിന് എല്ലായ്‌പോഴും ലഭിക്കുന്ന പിന്തുണ പോലെ തന്നെ ഇപ്പോഴും ലഭിച്ചതില്‍ പ്രവാസി സംരംഭകനെന്ന സന്തോഷവും അദ്ദേഹം പങ്കുവച്ചു. മടങ്ങിവരുന്ന പ്രവാസിക്ഷേമം, നൈപുണ്യ വികസനം, പുനരധിവാസം എന്നിവ ബഡ്ജറ്റില്‍ പരിഗണിച്ചതിലുള്ള സന്തോഷവും അദ്ദേഹം പ്രകടിപ്പിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *