പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് കോഴ്‌സ് സംഘടിപ്പിക്കുന്നു

പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് കോഴ്‌സ് സംഘടിപ്പിക്കുന്നു

ഫറോക്ക്: എം.എസ്.എസ് കോടമ്പുഴ യൂണിറ്റ്, കേരള സര്‍ക്കാറിന്റെ കീഴിലുള്ള ന്യൂനപക്ഷ വെല്‍ഫെയര്‍ ഡയരക്ടരേറ്റ് നടത്തുന്ന പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് കോഴ്‌സ് സംഘടിപ്പിക്കുന്നു. 18 വയസ് തികഞ്ഞ യുവതികള്‍ക്കും 21 വയസ് പൂര്‍ത്തിയായ യുവാക്കള്‍ക്കുമായി, ഫെബ്രുവരി 5, 11, 12 തിയതികളിലായി കോടമ്പുഴ കെ.എം.ഒ ഹാളില്‍ വെച്ചാണ് ക്ലാസ് നടക്കുന്നത്. പരിശീലനം ലഭിച്ച അഭിഭാഷകര്‍, ഡോക്ടര്‍മാര്‍, സൈക്കോളജി വിഭാഗത്തിലെ ഫാക്കല്‍റ്റികള്‍ വിവിധ സെഷനുകളായി മൂന്ന് ദിവസമായിരിക്കും ക്ലാസ്. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡയറക്ടറേറ്റ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. 35 വിദ്യാര്‍ഥിനികള്‍ക്കാണ് ഒരു ബാച്ചില്‍ അവസരം ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9947494985, 9447676750.

 

Share

Leave a Reply

Your email address will not be published. Required fields are marked *