സൗത്ത് ഇന്ത്യൻ ബാങ്കിന് 413.97കോടി രൂപ ലാഭം

പ്രവാസി നിക്ഷേപം 12% വർദ്ധന

കോഴിക്കോട് : നടപ്പ് സാമ്പത്തിക വർഷത്തിൽ കോവിഡ് പ്രതിസന്ധിക്കിടയിലും സൗത്ത് ഇന്ത്യൻ ബാങ്കിന്‌ ജൂലൈ-സെപ്തംബർ കാലയളവിൽ മികച്ച പ്രകടനം കൈവരിക്കാനായി.
413.97 കോടിരൂപയാണ് പ്രവർത്തന ലാഭം. കഴിഞ്ഞവർഷം ഇതേകാലത്ത് 411.45 കോടി രൂപ മാത്രമാണ് പ്രവർത്തനലാഭം. എൻ.ആർ.ഐ നിക്ഷേപത്തിൽ 12% വർദ്ധനവുണ്ടായി. കറണ്ട്, സേവിംഗ്‌സ്, ഇനത്തിൽ 11% വരെ വളർച്ച കൈവരിച്ചു. ബിസിനസ് വായ്പയിൽ 12% വർദ്ധനവുണ്ട്. കിട്ടാക്കടം 4.87% മാത്രമാണ്. അറ്റക്കിട്ടാക്കടം 2.59% മാത്രമാണ്. ബാങ്കിംഗ് മേഖലയുടെ കിട്ടാക്കടത്തിന്റെ തോതുമായി താരതമ്യപ്പെടുത്തുമ്പോൾ സൗത്ത് ഇന്ത്യൻ ബാങ്കിന്റെത് മികച്ച പ്രകടനമാണ്. മൂലധനസ്വയംപര്യാപ്തത 13.94 ശതമാനമാണ്. , രണ്ടാംപാദ പാദത്തിൽ 65.09 കോടിരൂപയാണ് ലാഭം വ്യക്തിഗത വായ്പകൾ 4% വർദ്ധിപ്പിച്ചിട്ടുണ്ട്. നടപ്പുസാമ്പത്തിക വർഷം 750 കോടി രൂപയിൽ കൂടാതെ ഇക്വിറ്റി മൂലധനം സ്വരൂപിക്കാനുള്ള അനുമതി ഓഹരിയുടമകളിൽ നിന്ന് ലഭിച്ചിട്ടുണ്ട്.

സൗത്ത് ഇന്ത്യൻ ബാങ്ക് അടുത്ത സാമ്പത്തിക വർഷത്തിൽ മികച്ചനേട്ടം കൈവരിക്കും – മുരളീ രാമക്യഷ്ണൻ

പ്രതികൂല സാഹചര്യത്തിലും സൗത്ത് ഇന്ത്യൻ ബാങ്കിന് ശ്രദ്ധേയമായ നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടുണ്ടെന്നും അടുത്ത സാമ്പത്തികവർഷത്തിൽ മികച്ചനേട്ടം കൈവരിക്കുമെന്നും ബാങ്ക് എം.ഡിയും, സിഇഒയുമായ മുരളീരാമക്യഷ്ണൻ പറഞ്ഞു. കേവിഡ് 19മായി ബന്ധപ്പെട്ട് റിസർവ്ബാങ്ക് നിർകർഷിച്ച നീക്കിയിരിപ്പ് ശതമാനത്തിന് പുറമെ 290.8കോടി രൂപ അധിം നീക്കിയിരിപ്പ് വെച്ചിട്ടുണ്ട്. അറ്റപലിശ വരുമാനത്തിലുണ്ടായ വർദ്ധനയും, മികച്ച പ്രവർത്തനവും മൂലമാണ്  ലാഭം നേടാനായത്. 584.30 കോടിയായിരുന്നു അറ്റപലിശ വരുമാനം 663.11 രൂപയാണ്. ഇക്കാര്യത്തിൽ 13% വർദ്ധനവുണ്ടായിട്ടുണ്ട്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സമയത്തും ബിസിനസ് വായ്പകളിലും, വ്യക്തിഗതവായ്പകളിലും ഗണ്യമായ വർദ്ധന നേടാനായിട്ടുണ്ട്. ബിസിനസ് തന്ത്രങ്ങളുടെ ഭാഗമായി കോർപ്പറേറ്റ് വായ്പ ഇനത്തിൽ നിയന്ത്രണങ്ങൾ വരുത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി കോർപ്പറേറ്റ് വായ്പമൊത്തം വായ്പയുടെ 25%മായി കുറഞ്ഞു. കഴിഞ്ഞവർഷം ഇത് 31%മായിരുന്നു. ബാങ്കിന്റെ ശ്രദ്ധ എംഎസ്എംഇ, റീട്ടെയിൽ വായ്പ രംഗങ്ങളിലായിരിക്കുമെന്നദ്ദേഹം പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *