ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിച്ച് യുവാവ് മരിച്ചു

ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിച്ച് യുവാവ് മരിച്ചു

തലശ്ശേരി: മൂന്ന് സുഹൃത്തുക്കള്‍ യാത്ര ചെയ്ത ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് ഓടിച്ച 18 കാരന്‍ മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന രണ്ട് യുവാക്കള്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. മുഴപ്പിലങ്ങാട്- മഠം ബീച്ച് റോഡില്‍ ഉമ്മര്‍ ഗേറ്റിന് സമീപത്ത് ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. മുഴപ്പിലങ്ങാട് ഇ.എം.എസ് റോഡിലെ മൊട്ടേമ്മല്‍ വീട്ടില്‍ പുഷ്പയുടെ മകന്‍ റോയല്‍ ദാസാണ് (18) മരണപ്പെട്ടത്. ഐ.ടി.ഐ.വിദ്യാര്‍ത്ഥിയാണ് റോയല്‍. കൂടെയുണ്ടായ അറാഫത്ത്, അജ്മല്‍ എന്നിവരാണ് പരുക്കുകളോടെ രക്ഷപ്പെട്ടത്. മറ്റൊരു സുഹൃത്തിന്റെ ജന്മദിന പാര്‍ട്ടി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടയിലാണ് അപകടം. എടക്കാട് പോലിസ് അന്വേഷണമാരംഭിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *