ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച 2023 ബജറ്റിനെ അഭിനന്ദിച്ച് പ്രധാമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ വികസപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുന്ന ബജറ്റാണിതെന്നും എല്ലാ വിഭാഗങ്ങളുടെയും പ്രതീക്ഷ നിറവേറ്റുന്നതായും പ്രധാനമന്ത്രി പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരുന്ന ബജറ്റ് പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും ഗ്രാമങ്ങളുടെയും ബജറ്റാണ്.
അടിസ്ഥാന സൗകര്യ വികസനത്തിന് 400 % അധിക തുക വിലയിരുത്തി. വ്യവസായ മേഖലയ്ക്ക് വായ്പാ സഹായം ലഭ്യമാക്കുന്നുണ്ട്. മധ്യവര്‍ഗത്തിന് വലിയ സഹായം ബജറ്റിലൂടെ ലഭ്യമാകുന്നു. ആദായനികുതി ഇളവ് ലഭ്യമാക്കി. ധനമന്ത്രി നിര്‍മ്മല സീതാ രാമനും സംഘത്തിനും അഭിനന്ദനങ്ങള്‍ നേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു. 2047 ല്‍ അഭിവൃദ്ധിയുള്ള രാജ്യം കെട്ടിപ്പെടുക്കാന്‍ എല്ലാവരും അണിചേരണമെന്നാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം.