മൈജിയുടെ പുതിയ ഫ്യൂച്ചര്‍‌സ്റ്റോറുകള്‍ മണ്ണാര്‍ക്കാടും വൈപ്പിനിലും

മൈജിയുടെ പുതിയ ഫ്യൂച്ചര്‍‌സ്റ്റോറുകള്‍ മണ്ണാര്‍ക്കാടും വൈപ്പിനിലും

മൊബൈല്‍ ഫോണ്‍ കേരളത്തിലെത്തിയ കാലം മുതല്‍ മൈജിയും മലയാളികള്‍ക്ക് ഒപ്പമുണ്ട്. കോഴിക്കോട് ഒരു ഷോറൂമില്‍ തുടങ്ങിയ യാത്ര ഇന്ന് കേരളമെമ്പാടും 100 ഷോറൂമുകള്‍ എന്ന നാഴികക്കല്ല് താണ്ടി അതിവേഗം തുടരുകയാണ്. എന്നും പുതുമ തേടുന്ന മലയാളിയുടെ മനസറിഞ്ഞാണ് മൈജിയുടെ വളര്‍ച്ച. ഗൃഹോപകരണങ്ങളും ഡിജിറ്റല്‍ ഗാഡ്ജറ്റുകളും കിച്ചണ്‍ അപ്ലയന്‍സസും ഒരു കുടക്കീഴില്‍ ഒരുമിക്കുന്ന ഫ്യൂച്ചര്‍ സ്റ്റോറുകള്‍ എന്ന ആശയം മൈജി യാഥാര്‍ത്ഥ്യമാക്കിയതും അതുകൊണ്ടുതന്നെ. കേരളത്തിലുടനീളമുള്ള കുടുംബങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ച മൈജി ഫ്യൂച്ചര്‍ സ്റ്റോര്‍ ഇപ്പോള്‍ മണ്ണാര്‍ക്കാടും വൈപ്പിനിലും പ്രവര്‍ത്തനം ആരംഭിക്കുകയാണ്.

മണ്ണാര്‍ക്കാട് കെ.ടി.എം ഹൈസ്‌കൂളിന് സമീപത്തുള്ള പി.ടി.വി ടവറിലെ ഫ്യൂച്ചര്‍ സ്റ്റോര്‍ ഫെബ്രുവരി നാലിന് രാവിലെ 10.30നും വൈപ്പിന്‍ ലഗൂണ പ്ലാസയിലെ ഫ്യൂച്ചര്‍ സ്റ്റോര്‍ ഫെബ്രുവരി 11 രാവിലെ 10.30 നും ഉപഭോക്താക്കള്‍ക്കായി തുറക്കപ്പെടും. പ്രശസ്ത സിനിമാതാരം ഹണിറോസ് ആണ് ഇരുസ്റ്റോറുകളുടെയും ഉദ്ഘാടക.

ഇതുവരെ അനുഭവിക്കാത്ത വേറൊരു റേഞ്ച് ഷോപ്പിംഗ് എക്‌സ്പീരിയന്‍സ് സമ്മാനിക്കുക എന്നതാണ് മൈജി ഫ്യൂച്ചര്‍ സ്റ്റോറുകളുടെലക്ഷ്യം. വാഷിംഗ് മെഷിന്‍, റഫ്രിജറേറ്റര്‍, എ.സി, കിച്ചണ്‍ അപ്ലയന്‍സസ്, ടി.വി, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, മ്യൂസിക് സിസ്റ്റം, സ്മാര്‍ട്ട് വാച്ച്, ഡിജിറ്റല്‍ ആക്‌സസറീസ് എന്നിവയുടെയെല്ലാം ഗുണമേന്‍മയേറിയ വിപുലമായ കലക്ഷന്‍ ഫ്യൂച്ചര്‍ സ്റ്റോറുകളുടെ പ്രത്യേകതയാണ്. ഒപ്പം ഏറ്റവും വലിയ വിലക്കുറവും ഏറ്റവും മികച്ച വില്‍പനാനന്തര സേവനവും മൈജി ഉറപ്പു നല്‍കുന്നു.

അനായാസം ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ മൈജി സൂപ്പര്‍ ഇ.എം.ഐ, മൈജി എക്‌സ്‌ചേഞ്ച് ഓഫര്‍, മൈജി എക്സ്റ്റന്‍ഡഡ് വാറന്റി, പ്രൊട്ടക്ഷന്‍ പ്ലാനുകള്‍, മൈജി ലോയല്‍റ്റി പ്രോഗ്രാം, ഹൈടെക് റിപ്പയര്‍ & സര്‍വീസിനായി സദാ പ്രവര്‍ത്തന സജ്ജമായിരിക്കുന്ന മൈജി കെയര്‍ തുടങ്ങിയ നിരവധി സേവനങ്ങളും മൈജി ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നു. ഉദ്ഘാടനദിനത്തോട് അനുബന്ധിച്ച് ഗംഭീര ഓഫറുകളും ഒരുക്കിയിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ & ഹോം അപ്ലയന്‍സസ് റീട്ടെയില്‍ ശൃംഖലയായ മൈജി അനുദിനം മാറുന്ന കാലത്തിനൊപ്പം സ്വയം നവീകരിച്ചു കൊണ്ടാണ് മുന്നേറുന്നത്. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയ്ക്കനുസരിച്ച് ഏറ്റവും ലേറ്റസ്റ്റ് ഗാഡ്ജറ്റുകളുടെയും ഗുണമേന്മയേറിയ ഹോം അപ്ലയന്‍സുകളുടെയും ലോകം ഏറ്റവും ആദ്യം മലയാളികളിലേക്കെത്തിച്ച് മൈജി മലയാളികള്‍ക്കൊപ്പം തുടര്‍ന്നും നിലകൊള്ളും. വിശ്വാസ്യത കാത്തുസൂക്ഷിച്ചുകൊണ്ട്, കൂടുതല്‍ കരുത്തോടെ. കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കൂ: 9249 001 001

Share

Leave a Reply

Your email address will not be published. Required fields are marked *