നാദാപുരം: ഗ്രാമപഞ്ചായത്തില്‍ വൃത്തിയുള്ള നവകേരളം വലിച്ചെറിയല്‍ മുക്ത കേരളം – ക്യാംപയിന് മൂന്നാം വാര്‍ഡിലെ പൈപ്പ് റോഡിലുള്ള ലെഗസി മാലിന്യം നീക്കം ചെയ്ത സ്ഥലത്ത് പുതിയ ചെടികള്‍ വച്ചുപിടിപ്പിച്ചുകൊണ്ട് പഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഇവിടെയുള്ള ലെഗസി മാലിന്യങ്ങള്‍ കഴിഞ്ഞ മാസം പഞ്ചായത്ത് ചെലവില്‍ നീക്കം ചെയ്ത് വൃത്തിയാക്കിയിരുന്നു. വാര്‍ഡ് മെംബര്‍ മസ്ബൂബ ഇബ്രാഹിം, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.സതീഷ് ബാബു, സി.ഡി.എസ് മെംബര്‍ എം. ഷൈനി, ഹരിത കര്‍മ്മ സേനാംഗം പി. ദീന, തൊഴിലുറപ്പ് മേറ്റ് കെ. ലീബ, സി.വി ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് റാലിയും പ്രതിജ്ഞയും നടത്തി.