ദേശീയോദ്ഗ്രഥന സംഗമവും പുഷ്പാര്‍ച്ചനയും നടത്തി

ദേശീയോദ്ഗ്രഥന സംഗമവും പുഷ്പാര്‍ച്ചനയും നടത്തി

മാഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാഷ്ട്രപിതാവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ കാശ്മീരില്‍ സമാപിക്കുമ്പോള്‍ മാഹി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ദേശീയോദ്ഗ്രഥന സംഗമം പുതുച്ചേരി മുന്‍ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് ഉദ്ഘാടനം ചെയ്തു. രമേശ് പറമ്പത്ത് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. മഹാത്മജിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും പ്രതിജ്ഞയും എടുത്തു. പാനൂര്‍ നഗരസഭ കൗണ്‍സിലറും മുസ്‌ലിം ലീഗ് പ്രസിഡണ്ടുമായ ആവോലം ബഷീര്‍ മുഖ്യ പ്രഭാഷണം നടത്തി. പി.പി വിനോദന്‍, സത്യന്‍ കേളോത്ത്, മുഹമ്മദ് അലി, പി.പി ആശാലത സംസാരിച്ചു. കെ.മോഹനന്‍ സ്വാഗതവും കെ.സുരേഷ് നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *