മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം: വിശ്വ ശാന്തിദിനമായി ആചരിച്ചു

മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം: വിശ്വ ശാന്തിദിനമായി ആചരിച്ചു

കോഴിക്കോട്: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ഗാന്ധി പീസ് ഫൗണ്ടേഷന്റെ ആഭിമുഖത്തില്‍ വിശ്വശാന്തി ദിനമായി ആചരിച്ചു. ഗാന്ധി ഗൃഹത്തില്‍ നിന്നാരംഭിച്ച വിശ്വശാന്തി യാത്ര നഗരം ചുറ്റിയ ശേഷം ഗാന്ധി ഗൃഹത്തില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന അനുസ്മരണ സദസ്സില്‍ ആകാശവാണി മുന്‍ ഡയറക്ടര്‍ കെ.എം നരേന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഗാന്ധി പീസ് ഫൗണ്ടേഷന്‍ വൈസ് പ്രസിഡണ്ട് ടി.ബാലകൃഷ്ണന്‍ അധ്യക്ഷനായി. ഗാന്ധിദര്‍ശന്‍ കലോല്‍സവ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. ഗാന്ധി പീസ് ഫൗണ്ടേഷന്‍ സെക്രട്ടറി യു. രാമചന്ദ്രന്‍, ഡോ: പി.ലക്ഷ്മണന്‍, പി.പുരുഷോത്തമന്‍, കെ. സാമി എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *