- റിമാന്‍ഡില്‍ തുടരും
തൃശൂര്‍: സേഫ് ആന്‍ഡ് സ്ട്രോങ് തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണയുടെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഫെബ്രുവരി രണ്ടിലേക്ക് മാറ്റി. തൃശൂര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രോസിക്യൂഷന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് കേസ് മാറ്റിയത്. അതിനാല്‍ പ്രവീണ്‍ റാണയുടെ റിമാന്‍ഡ് തല്ക്കാലം തുടരും. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പ്രതിഭാഗം ജാമ്യത്തിന് കോടതിയെ സമീപിച്ചത്.
റാണയെ ആദ്യം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ 34 കേസുകളാണ് ഉണ്ടായിരുന്നത്. പിന്നീട് വിവിധയിടങ്ങളില്‍നിന്നായി നിരവധി കേസുകള്‍ പോലിസിന് ലഭിച്ചു. ഇപ്പോള്‍ 94 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ കേസുകള്‍ വരുന്നതിനാല്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് കോടതി ഹര്‍ജി മാറ്റിയത്. റാണ 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പ്രോസിക്യൂഷന് കോടതിയില്‍ വ്യക്തമാക്കിയിരുന്നത്.