ആയോധന കലാനിശ ആവേശഭരിതമായി

ആയോധന കലാനിശ ആവേശഭരിതമായി

മാഹി: ആരോഗ്യദൃഢഗാത്രരായ ഒരു തലമുറയെ വാര്‍ത്തെടുക്കാനും ആരോഗ്യമുള്ള ശരീരത്തില്‍ ആരോഗ്യമുള്ള മനസ്സ് ഉïാക്കിയെടുക്കാനും ആയോധന കലകള്‍ പ്രയോജനകരമായിരിക്കുമെന്ന് മാഹി എം.എല്‍ എ രമേശ് പറമ്പത്ത് അഭിപ്രായപ്പെട്ടു. കരാത്തെ പരിശീലന രംഗത്ത് 37 വര്‍ഷം പിന്നിട്ട സ്‌പോര്‍ട്‌സ് കരാത്തെ ഡൊ അക്കാദമി ഓഫ് ഇന്ത്യയുടെ ബ്ലാക്ക് ബെല്‍റ്റ് അവാര്‍ഡ് ദാന ചടങ്ങ് ‘മാര്‍ഷല്‍ ആര്‍ട്‌സ് നൈറ്റ് മാഹിയിലെ ഇ.വത്സരാജ് സില്‍വര്‍ ജൂബിലി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെന്‍ സായ് ഡോ:കെ.വിനോദ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. നടന്‍ സാജു കൊടിയന്‍, ഡോ: ഭാസ്‌ക്കരന്‍കാരായി, പിന്നണി ഗായകന്‍ എം.മുസ്തഫ, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചാലക്കര പുരുഷു, എന്‍.എസ്.കെ.എ.യുടെ കേരള സംസ്ഥാന ജനറല്‍ സെക്രട്ടരി സെന്‍സായ് ആര്‍. രാജീവ് നാഥ് സംസാരിച്ചു. സെന്‍സായ് ഗാനാവിനോദ് സ്വാഗതവും, റെന്‍ഷി എം.എം. വിപിന്‍ നന്ദിയും പറഞ്ഞു.വിവിധ മത്സര വിജയികള്‍ക്ക് മെഡലുകളും, ഉപഹാരങ്ങളും നല്‍കി.
തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി.

Share

Leave a Reply

Your email address will not be published. Required fields are marked *