ഇസ്‌ലാമാബാദില്‍ ജാഗ്രതാനിര്‍ദ്ദേശം
ഇസ്ലാമാബാദ്: പാകിസ്താനില്‍ പെഷാവറിലെ പള്ളിയില്‍ ചാവേറാക്രമണം. 17 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ പോലിസുകാരുമാണ്ട്. 83 പേര്‍ക്ക് പരുക്കുണ്ട്. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രാര്‍ത്ഥനയ്ക്കായി വിശ്വാസികള്‍ പള്ളിയില്‍ എത്തിയ സമയത്തായിരുന്നു സ്‌ഫോടനം. പള്ളിയുടെ ഒരു ഭാഗം തകര്‍ന്നുവീണതായും നിരവധി പേര്‍ ഇതിനകത്ത് കുടുങ്ങിക്കിടക്കുന്നതായും സംശയമുണ്ടെന്ന് പോലിസ് അധികൃതര്‍ ഒരു പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.
മേഖല മുഴുവന്‍ സീല്‍ ചെയ്തു. പരുക്കേറ്റവരെ പെഷവാറിലെ ലേഡി റീഡിങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേഖലയിലേക്ക് ആംബലുന്‍സുകള്‍ ഒഴികെയുള്ള ഒരു വാഹനവും കടത്തിവിടുന്നില്ല. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം പെഷവാറിലെ ഷിയ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 63 പേര്‍ കൊല്ലപ്പെട്ടിരുന്നു.