മർകസ് കർണ്ണാടക ഫെസ്റ്റ് ‘ഇസ്ദിഹാർ’ സമാപിച്ചു

മർകസ് കർണ്ണാടക ഫെസ്റ്റ് ‘ഇസ്ദിഹാർ’ സമാപിച്ചു

കോഴിക്കോട് : മർകസ് ശരീഅ വിഭാഗം കർണ്ണാടക വിദ്യാർത്ഥികൾക്കായി കെ.എസ്.ഒ സംഘടിപ്പിച്ച ദ്വിദിന ആർട്ട്‌സ് ഫെസ്റ്റ് ‘ഇസ്ദിഹാർ’ സമാപ്പിച്ചു.
50 മൽസര ഇനങ്ങളിൽ നൂറ്റമ്പതോളം പ്രതിഭകൾ മൂന്ന് ഗ്രൂപ്പുകളായി നടത്തിയ ഫെസ്റ്റിൽ ഗുൾഷൻ, ഗുൽസാർ, ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. കലാപ്രതിഭയായി അഷ്ഫാഖ് വിട്ട്‌ല തിരഞ്ഞെടുക്കപ്പെട്ടു.
ഫെസ്റ്റിന്റെ ഉദ്ഘാടനം മർകസ് ഡയറക്ടർ ജനറൽ സി.മുഹമ്മദ് ഫൈസി നിർവഹിച്ചു. കലകളാണ് മനുഷ്യന്റെ ജീവിതത്തിന് അർത്ഥം നൽക്കുന്നതെന്നും കലകളെ അറിഞ്ഞും ആസ്വദിച്ചും ജീവിക്കുമ്പോൾ മനുഷ്യൻ സംസ്‌കാരമുള്ളവനായി തീരുമെന്നും അദ്ദേഹം പറഞ്ഞു.
ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, മുള്ളൂർക്കര മുഹമ്മദലി സഖാഫി, യു.ടി കാദർ (കർണ്ണാടക എം.എൽ.എ), മൊയ്ദീൻ ബാവ (എക്‌സ് എം.എൽ.എ), മലയമ്മ അബ്ദുല്ല സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ സഖാഫി, ബാദുഷ സഖാഫി, ശുഐബ് കാമിൽ സഖാഫി, സലിം ഭദ്രാവതി, മസൂദ് സഖാഫി, ബഷീർ ബൈത്തട്ക്ക, ഫാറൂഖ് കടബ തുടങ്ങിയവർ വിവിധ സെഷനുകളിൽ പ്രസംഗിച്ചു.സമാപന സംഗമം ഡോ. അബ്ദുൽ ഹക്കീം അസ്ഹരി ഉദ്ഘാടനം ചെയ്തു. വി.പി.എം. ഫൈസി വില്ല്യാപള്ളി അധ്യക്ഷത വഹിച്ചു. വിജയിച്ച ഗ്രൂപ്പുകൾക്കുള്ള ട്രോഫികൾ അദ്ദേഹം വിതരണം ചെയ്തു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *