‘സോഷ്യലിസ്റ്റുകളുടെ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യത’

‘സോഷ്യലിസ്റ്റുകളുടെ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യത’

കൊയിലാണ്ടി: കോണ്‍ഗ്രസിനും ബി.ജെ.പിക്കും ബദല്‍ ശക്തിപ്പെടുത്താന്‍ രാജ്യത്തെ സോഷ്യലിസ്റ്റുകളുടെ ഐക്യം അനിവാര്യമാണെന്നും അതിന് ശക്തി പകരുന്നതാണ് കേരളത്തിലെ എല്‍.ജെ.സി, ജെ.ഡി.എസ് ലയനമെന്നും ജനതാദള്‍ (എസ്) സംസ്ഥാന സെക്രട്ടറി കെ.ലോഹ്യ അഭിപ്രായപ്പെട്ടു. കൊയിലാണ്ടി തക്കാര ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജനതാദള്‍ (എസ്) കൊയിലാണ്ടി നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനവിരുദ്ധതയോടൊപ്പം തീവ്ര വര്‍ഗീയത അടിച്ചേല്‍പ്പിക്കുന്ന ബി.ജെ.പിക്ക് പകരമാവാന്‍ കോണ്‍ഗ്രസിന് കഴിയില്ല. ഈ സാഹചര്യത്തില്‍ മൂന്നാം മുന്നണിക്ക് നേതൃത്വം നല്‍കാന്‍ സോഷ്യലിസ്റ്റുകള്‍ക്കാകുമെന്നും അദ്ദേഹം പറഞ്ഞു. ലോക കേരള സഭാംഗവും ജെ.ഡി.എസ് നേതാവുമായ പി.കെ കബീര്‍ സലാല യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് കെ.കെ അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തി. സുരേഷ് മേലേപ്പുറത്ത്, ആസാദ് പി.ടി , അബൂബക്കര്‍ കെ.പി , റഷീദ് മുയിപ്പോത്ത്, സജിത് എന്‍.കെ, ബാലകൃഷ്ണന്‍, മിസ്ഹബ്.പി,മുരളി, ദേവരാജ്, മമ്മദ് കോയ കാപ്പാട്, രാധിക, പി.പി ഷഫീഖ്, പുഷ്പ ജി.നായര്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സുരേഷ് മേലേപ്പുറത്ത് കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

 

Share

Leave a Reply

Your email address will not be published. Required fields are marked *