പുസ്തക സംവാദം സംഘടിപ്പിച്ചു

പുസ്തക സംവാദം സംഘടിപ്പിച്ചു

കോഴിക്കോട്: മഹാത്മാഗാന്ധിയുടെ ആത്മകഥ ‘എന്റെ സത്യാന്വേഷണ പരീക്ഷണ കഥ’യെ അടിസ്ഥാനമാക്കി ഗാന്ധി പീസ് ഫൗണ്ടേഷന്‍ റീഡേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംവാദം സംഘടിപ്പിച്ചു. മേപ്പയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ എ.സുഭാഷ് കുമാര്‍ അവതരണം നടത്തി. റീഡേഴ്‌സ് ഫോറം കണ്‍വീനര്‍ അഡ്വ.എം. രഘുനാഥ് മോഡറേറ്ററായി. ഗാന്ധി പീസ് ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റ് ടി.ബാലകൃഷ്ണന്‍ , സെക്രട്ടറി യു.രാമചന്ദ്രന്‍ , അഡ്വ.ടി.കെ രാമകൃഷ്ണന്‍ , പി.ഗൗരീശങ്കര്‍, കെ.പത്മനാഭന്‍ , അഡ്വ.പ്രദീപന്‍ കുതിരോട്, വെളിപാലത്ത് ബാലന്‍, ജിതിനം രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *