കോഴിക്കോട്: മോദി സര്‍ക്കാരിന്റെ കോര്‍പറേറ്റ് ചങ്ങാത്തം രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കുകയാണെന്ന് അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ ബര്‍ഗ് വെളിപ്പെടുത്തലുകള്‍ വ്യക്തമായതായി കെ.എന്‍.എം മര്‍ക്കസുദഅവ സംസ്ഥാന സെക്രട്ടേറിയേറ്റ് അഭിപ്രായപ്പെട്ടു. അദാനി ഗ്രൂപ്പിന്റെ കടലാസു കമ്പനികള്‍ക്ക് രാജ്യത്തിന്റെ പൊതുമേഖല സ്ഥാപനങ്ങള്‍ പതിച്ചു നല്‍കി രാജ്യത്തെ ജനതയുടെ നികുതിപ്പണം കൊള്ളയടിക്കാന്‍ അവസരം ഒരുക്കിയ മോദി സര്‍ക്കാര്‍ മാപ്പ് അര്‍ഹിക്കുന്നില്ല.
ഹിന്‍ഡന്‍ ബര്‍ഗ് വെളിപ്പെടുത്തലുകളിലൂടെ പശ്ചാത്തലത്തില്‍ കോര്‍പ്പറേറ്റുകള്‍ക്ക് പതിച്ചു നല്‍കിയ പൊതുമേഖല സ്ഥാപനങ്ങളും ഓഹരികളും തിരിച്ചുപിടിക്കണമെന്ന് കെ.എന്‍.എം മര്‍ക്കസുദഅവ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ 70 കേന്ദ്രങ്ങളില്‍ മേഖലാ ഇസ്ലാഹി സമ്മിറ്റുകള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ ജനാധിപത്യ മതേതര ചേരിയുടെ ശാക്തീകരണത്തിനും മുസ്ലിം സമുദായത്തിന്റെ നവോത്ഥാന മുന്നേറ്റത്തിനും തയ്യാറാക്കിയ കര്‍മ്മപദ്ധതി ഇസ്ലാഹി സമ്മിറ്റുകളില്‍ ചര്‍ച്ചയ്ക്ക് വരും. ഇസ്ലാഹി സമ്മിറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ഞായര്‍) തിരൂരങ്ങാടിയില്‍ നടക്കും. കെ.എന്‍.എം മര്‍ക്കസുദഅവ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ അഹമ്മദ് കുട്ടി സമ്മിറ്റ് ഉദ്ഘാടനം ചെയ്യും.
ജനറല്‍ സെക്രട്ടറി സി.പി ഉമര്‍ സുല്ലമി സംസ്ഥാന സെക്രട്ടേറിയേറ്റ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ ഇ.കെ അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. എം.അഹമ്മദ് കുട്ടി മദനി, സി.മമ്മു കോട്ടക്കല്‍, പ്രൊഫ. ഷംസുദ്ദീന്‍ പാലക്കോട്, അഡ്വ. പി.മുഹമ്മദ് ഹനീഫ, കെ.പി അബ്ദുറഹ്‌മാന്‍ സുല്ലമി, അബ്ദുല്‍ ജബ്ബാര്‍ കുന്നംകുളം , കെ.എം കുഞ്ഞമ്മദ് മദനി, എന്‍ജി. സൈദലവി, പ്രൊഫ. കെ.പി സകരിയ്യ , കെ.എല്‍.പി ഹാരിസ് , ഡോ.മുസ്തഫ സുല്ലമി , കെ.എ സുബൈര്‍ , പി.സുഹൈല്‍, സാബിര്‍.സി, അബ്ദുല്ലത്തീഫ് മാസ്റ്റര്‍, പി. പി ഖാലിദ്, അബ്ദുസ്സലാം പുത്തൂര്‍, കെ.പി അബ്ദുറഹ്‌മാന്‍ ഖുബ , ബി.പി.എ ഗഫൂര്‍, ഡോ. അനസ് കടലുണ്ടി , എം.കെ മൂസ മാസ്റ്റര്‍, സഹല്‍ മുട്ടില്‍, റുക്‌സാന വാഴക്കാട്, പാത്തേയ് കുട്ടി ടീച്ചര്‍, ഫഹീം പുളിക്കല്‍ , ഷാനവാസ് ചാലിയം പ്രസംഗിച്ചു.