പാലാട്ട് ശ്രീഭഗവതി ക്ഷേത്രം കലങ്കരി താലപ്പൊലി മഹോത്സവം 30, 31ന്

പാലാട്ട് ശ്രീഭഗവതി ക്ഷേത്രം കലങ്കരി താലപ്പൊലി മഹോത്സവം 30, 31ന്

കോഴിക്കോട്: പാലാട്ട് ശ്രീഭഗവതി ക്ഷേത്രം കലങ്കരി താലപ്പൊലി മഹോത്സവം 30, 31ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉത്സവത്തിന്റെ പ്രധാന ചടങ്ങായ കലങ്കരി രാത്രി 11 മണിയോടെ നടക്കും. പ്രാദേശിക വരവുകള്‍ രാത്രി എട്ടുമണിയോടെ ക്ഷേത്ര സന്നിധിയിലെത്തി 8.15ന് താലപ്പൊലി ആരംഭിക്കും. ക്ഷേത്രതന്ത്രികള്‍ പാതിരിശ്ശേരി ബ്രഹ്‌മശ്രീ മിഥുന്‍ നമ്പൂതിരിപ്പാട് വിശേഷാല്‍ പൂജകള്‍ക്ക് നേതൃത്വം നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്രസമിതി പ്രസിഡന്റ് അഡ്വ.പി.എം രമേഷ്ബാബു, ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് പാലാട്ട് സനൂപ്, ട്രഷറര്‍ പാലാട്ട് ഷാജി, പബ്ലിസിറ്റി കണ്‍വീനര്‍ പാലാട്ട് പ്രണവ് എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *