സംഗീത സാന്ദ്രമായി ത്യാഗരാജോത്സവം

സംഗീത സാന്ദ്രമായി ത്യാഗരാജോത്സവം

മാഹി: ജപ സ്‌കൂള്‍ ഓഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തില്‍ മുപ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ത്യാഗരാജോത്സവം സംഘടിപ്പിച്ചു. മാഹി സി.എച്ച്.ഗംഗാധരന്‍ ഓഡിറ്റോറിയത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചാലക്കര പുരുഷു ത്യാഗരാജ സ്വാമികളുടെ ജീവചരിത്ര പ്രഭാഷണം നടത്തി. ജയറാംകോട്ടയില്‍ അധ്യക്ഷത വഹിച്ചു. ഹരിമോഹന്‍, മധുസൂദനന്‍ മണലില്‍, സുരേഷ് വട്ടോളി, വി.പി ജിഷ, എം.കെ രാജീവന്‍ സംസാരിച്ചു. അമ്പതില്‍പരം ത്യാഗരാജ കൃതികള്‍ ആലപിച്ചു. തുടര്‍ന്ന് കലോത്സവ വേദികളില്‍ എ ഗ്രേഡ് നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു. പഞ്ചരത്‌ന കീര്‍ത്തനാലാപനം, ഭക്തിഗാനാമൃതം, ലളിത സഹസ്ര നാമസ്‌തോത്രം എന്നിവ അരങ്ങേറി. ഇന്നലെ രാവിലെ ഏഴ്മണി മുതല്‍ തുടര്‍ച്ചയായി 12 മണിക്കൂര്‍ സംഗീത യജ്ഞം നടന്നു. പുന്നോല്‍ സംഗിത കലാക്ഷേത്രം, മടപ്പള്ളി ജപസ്‌കൂള്‍ ഓഫ് മ്യൂസിക്, മാഹി ശ്രീകൃഷ്ണ ക്ഷേത്രം, മാഹി സി.എച്ച് ഗംഗാധരന്‍ ഹാള്‍ എന്നിവിടങ്ങളിലായാണ് സംഗീത യജ്ഞം നടന്നത്. മടപ്പള്ളിയില്‍ സംഗീതജ്ഞന്‍ യു.ജയന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു

 

Share

Leave a Reply

Your email address will not be published. Required fields are marked *