ഗുജറാത്ത് കാലപത്തിന്റെ നേര്‍ക്കാഴ്ചയാണ് ബി.ബി.സി ഡോക്യുമെന്ററിയെന്ന് മല്ലിക സാരാഭായ്

ഗുജറാത്ത് കാലപത്തിന്റെ നേര്‍ക്കാഴ്ചയാണ് ബി.ബി.സി ഡോക്യുമെന്ററിയെന്ന് മല്ലിക സാരാഭായ്

ബംഗളൂരു: ബി.ബി.സി ഡോക്യുമെന്ററി ഗുജറാത്ത് കലാപത്തിന്റെ നേര്‍ക്കാഴ്ചയാണെന്ന് പ്രശസ്ത നര്‍ത്തകിയും കലാമണ്ഡലം ചാന്‍സലറുമായ ഡോ. മല്ലിക സാരാഭായ്. ഈ ഡോക്യുമെന്ററി കാണരുതെന്ന് പറയുന്നത് സത്യത്തെ അടിച്ചമര്‍ത്തലാണ്. 1969 ലെ കലാപവും നടുക്കുന്ന ഓര്‍മ്മയാണ്. പക്ഷേ അതൊരു വിഭാഗത്തെ ലക്ഷ്യം വെച്ചുള്ളതായിരുന്നില്ല. തെഹല്‍കയുടേതടക്കം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. എന്നിട്ടെന്തുണ്ടായി. അവരത് അര്‍ഹിക്കുന്നുവെന്ന തരത്തില്‍ സമൂഹം നിശബ്ദമായിരുന്നു എന്നും മല്ലിക സാരാഭായ് പറഞ്ഞു.
കേരള കലാമണ്ഡലത്തിന്റെ വികസനത്തിന് കൂടുതല്‍ ഫണ്ട് സ്വരൂപിക്കുന്നതടക്കം തനിക്ക് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനാകുമെന്നും മോദി വിരോധി ആയതുകൊണ്ട് മാത്രം തെലങ്കാനയിലെ സര്‍ക്കാര്‍ പരിപാടിയില്‍ തനിക്ക് നൃത്തം ചെയ്യാന്‍ അനുമതി നിഷേധിക്കപ്പെട്ടുവെന്നും മല്ലിക പറഞ്ഞു. ഗവര്‍ണര്‍ അല്ല, അതാത് വിഷയങ്ങളിലെ വിദഗ്ധര്‍ തന്നെയാണ് സര്‍വകലാശാലകളുടെ തലപ്പത്ത് വരേണ്ടതെന്നും മല്ലിക വ്യക്തമാക്കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *