ആസ്വാദക ഹൃദയങ്ങളില്‍ ആരവങ്ങളുമായി കിഷോര്‍ കുമാര്‍ നൈറ്റ് ഇന്ന്

ആസ്വാദക ഹൃദയങ്ങളില്‍ ആരവങ്ങളുമായി കിഷോര്‍ കുമാര്‍ നൈറ്റ് ഇന്ന്

കോഴിക്കോട്: കോസ്‌മോ പൊളിറ്റന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഇതിഹാസ ഗായകന്‍ കിഷോര്‍ കുമാറിന്റെ ഗാനങ്ങളുമായി ‘തും ബിന്‍ ജാഉം കഹാം സീസണ്‍-2’ സംഗീതം വിരുന്ന് ഇന്ന് (ശനി). രാത്രി ഏഴ് മണിക്ക് ബീച്ചിന് സമീപം കോസ്‌മോ പൂള്‍സൈഡ് ഹാളിലാണ് പരിപാടി. കിഷോര്‍ കുമാര്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് വിനീഷ് വിദ്യാധരന്‍ ഉദ്ഘാടനം ചെയ്യും. രേഖ അജിത്ത് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മാ പ്രസിഡന്റ് കെ.സലാം, കല ട്രഷറര്‍ കെ.സുബൈര്‍, സംഗീതമേ ജീവിതം ഫൗണ്ടേഷന്‍ ഡയരക്ടര്‍ അബ്ദുള്‍ അസീസ് എന്നിവര്‍ മുഖ്യാതിഥികളാകും. കിഷോര്‍ കുമാര്‍ ഫെയിം സുനില്‍ ഹരിദാസിന്റെ നേതൃത്വത്തിലാണ് സംഗീത വിരുന്ന്. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി പാലക്കാടും കോഴിക്കോടും സംഗീത പരിപാടികളില്‍ നിറ സാന്നിധ്യമാണ് സുനില്‍ ഹരിദാസ്. കിഷോര്‍ കുമാറിന്റെ ഹിറ്റ് ഗാനമായ ജീനാ തോ ഹെ പര്‍ ഏ ദില്‍ കഹായും മന്‍സിലേന്‍…. എന്ന ഗാനവും സുനിലിന്റെ ആലാപനത്തിന് മാറ്റുകൂട്ടും. ഗാന വിരുന്നില്‍ തീര്‍ത്ഥ സുരേഷ്, രതി ഹരിദാസ് എന്നിവരും ആലപിക്കും. ആര്‍.എസ് പ്രൊഡക്ഷന്‍സാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *