‘എം.എം അലൂമ്‌നി 2023’ ഓഫിസ് ഉദ്ഘാടനം ചെയ്തു

‘എം.എം അലൂമ്‌നി 2023’ ഓഫിസ് ഉദ്ഘാടനം ചെയ്തു

ന്യൂമാഹി: ന്യൂമാഹി ‘എം.എം അലൂമ്‌നി 2023’ ഫെബ്രുവരി 12ന് സംഘടിപ്പിക്കുന്ന പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തിന്റെ സ്വാഗത സംഘം ഓഫിസ് പൂര്‍വ വിദ്യാര്‍ഥിയും പ്രവാസിയുമായ ടി.സി അബ്ദുല്‍ റഹീം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കോ-ഓര്‍ഡിനേറ്റര്‍ പി.കെ.വി സാലിഹ് അധ്യക്ഷത വഹിച്ചു. സൈനുദ്ദീന്‍ അടിയലത്ത്, അഷ്‌റഫ് (ആശു) മയലക്കര, നൗഷര്‍, അബ്ദുല്‍ അസീസ് (ഹെഡ് മാസ്റ്റര്‍ എം.എം.എച്ച്.എസ്), അസീസ് (ഹെഡ് മാസ്റ്റര്‍ എം.എം.യു.പി), ഫൈസല്‍ ബിണ്ടി (സെക്രട്ടറി), അസീസ് മാസ്റ്റര്‍ (മാഹി) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. എസ്.കെ വിജയന്‍ സ്വാഗതവും ശ്രീജയന്‍ നന്ദിയും പറഞ്ഞു. പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തിന്റെ ഭാഗമായി 29 ഞായറാഴ്ച മൂന്ന് മണി മുതല്‍ അഞ്ച് മണി വരെ മൈലാഞ്ചി അണിയല്‍ മത്സരവും അഞ്ച് മണി മുതല്‍ ഏഴ് മണി വരെ പാചക മത്സരവും (സ്‌നാക്‌സ്) സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *