കോഴിക്കോട്: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ്74-ാമത് റിപ്പബ്ലിക് ദിനം ദേശസ്ആഘോഷിച്ചു.മുഖ്യാതിഥി ലഫ്. കേണല്‍ കെ.കെ മനു ദേശീയ പതാക ഉയര്‍ത്തി. ഡെപ്യൂട്ടി ഡയരക്ടര്‍ ഡോ. പി.എസ് സതീദേവി, രജിസ്ട്രാര്‍ കമ്മാന്‍ഡര്‍ ഡോ. ശ്യാമസുന്ദര എം.എസ്, ഡീന്‍ (അക്കാദമിക്) ഡോ. സമീര്‍ എസ്.എം, അസോസിയേറ്റ് ഡീന്‍ (വിദ്യാര്‍ഥി ക്ഷേമം) ഡോ. നിഖില്‍ ശശിധരന്‍, എന്‍.സി.സി ഓഫീസര്‍ ഡോ. ചന്ദ്ര ശേഖര്‍ ബെസ്ത, എസ്.എ.എസ് ഓഫിസര്‍ ധനേഷ് രംബേത്ത് എന്നിവരും വിദ്യാര്‍ത്ഥികളും അധ്യാപക-അനധ്യാപകരും ചടങ്ങില്‍ പങ്കെടുത്തു. പ്രസാദ് എം.വി പരിപാടി ഏകോപിപ്പിച്ചു. മുഖ്യാതിഥി, ഡെപ്യൂട്ടി ഡയറക്ടര്‍, രജിസ്ട്രാര്‍ എന്നിവര്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തു. തുടര്‍ന്ന് എന്‍.സി.സി കാഡറ്റുകള്‍ക്ക് മികച്ച പ്രകടനത്തിനുള്ള മെഡലുകളും സര്‍ട്ടിഫിക്കറ്റും നല്‍കി. മ്യൂസിക് ക്ലബ്ബിലെ വിദ്യാര്‍ത്ഥികള്‍ ദേശഭക്തിഗാനങ്ങള്‍ അവതരിപ്പിച്ചു. ദേശീയഗാനത്തോടെ ചടങ്ങ് സമാപിച്ചു.