കോഴിക്കോട്: ‘ ഒറ്റയാവരുത് ഒരാശയമാകുക ‘ എന്ന ശീര്‍ഷകത്തില്‍ എസ്.എസ്.എഫ് നാലു മാസമായി നടത്തിവന്നിരുന്ന അംഗത്വകാല പുനസംഘടന പ്രവര്‍ത്തനങ്ങളുടെ സമാപനമായ സംസ്ഥാന കൗണ്‍സിലിന് കോഴിക്കോട് സമസ്ത സെന്ററില്‍ തുടക്കമായി. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് കെ.വൈ നിസാമുദ്ദീന്‍ ഫാളിലിയുടെ അധ്യക്ഷതയില്‍ എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി അബ്ദുല്‍ ഹകീം അസ്ഹരി കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എന്‍ ജഅഫര്‍ വിഷയാവതരണം നടത്തി. പ്രവര്‍ത്തന റിപ്പോര്‍ട്ട്, സംഘടന റിപ്പോര്‍ട്ട്, സാമ്പത്തിക റിപ്പോര്‍ട്ട് അവതരണങ്ങളും അവയ്ക്കു മേലുള്ള ചര്‍ച്ചകള്‍ സബ്മിഷന്‍, പൊതുചര്‍ച്ച തുടങ്ങിയവ ആദ്യ ദിവസം നടന്നു. എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിമാരായ ജാബിര്‍ സഖാഫി പാലക്കാട്, എം. ജുബൈര്‍, ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍ വിവിധ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. സി.ആര്‍.കെ മുഹമ്മദ്, കെ.ബി ബഷീര്‍, സയ്യിദ് ആഷിക് കൊല്ലം, എം. മുഹമ്മദ് നിയാസ്, പി. ജാബിര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. എസ്.എസ്.എഫ് ദേശീയ പ്രസിഡണ്ട് ഡോ. പി.എ മുഹമ്മദ് ഫാറൂഖ് നഈമി, എ.പി മുഹമ്മദ് അശ്ഹര്‍ കൗണ്‍സില്‍ നടപടികള്‍ നിയന്ത്രിച്ചു. മെംബര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും യൂണിറ്റ്, സെക്ടര്‍, ഡിവിഷന്‍, ജില്ലാ പുനഃസംഘടനകള്‍ക്കും ശേഷമാണ് സംസ്ഥാന കൗണ്‍സില്‍ നടക്കുന്നത്. ശനിയാഴ്ച പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതോടെ കൗണ്‍സില്‍ സമാപിക്കും.