വടകര: സംസ്ഥാന എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ ധന സഹായത്തോടെ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്റ് ഡെവലപ്പ്‌മെന്റിന്റെ സഹകരണത്തോടെ ആവിഷ്‌കരിച്ച ഊര്‍ജ്ജ കിരണ്‍ 2022- 2023 പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതി വടകര നിയോജക മണ്ഡലത്തില്‍ സംഘടിപ്പിച്ച ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണ സെമിനാര്‍ കെ.കെ.രമ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഊര്‍ജ്ജ സംരംക്ഷണ പ്രവര്‍ത്തനം ജീവിത ശൈലിയുടെ ഭാഗമാക്കാന്‍ എല്ലാവരും ശ്രമിക്കണമെന്ന് എം.എല്‍.എ പറഞ്ഞു. വടകര മുനിസിപാലിറ്റി മുന്‍ വൈസ് ചെയര്‍മാന്‍ പി.കെ സതീശന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
നിത്യജീവിതത്തില്‍ നാം ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് കുറയ്ക്കുക, ഊര്‍ജ്ജ സംരക്ഷണം ഉറപ്പാക്കുക എന്നീ വിഷയങ്ങളില്‍ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എന്‍ജിനീയര്‍ വിനോദന്‍.കെ ക്ലാസ് എടുത്തു. വടകര മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.കെ വനജ, കൗണ്‍സിലര്‍മാരായ പി.ടി സത്യഭാമ, കെ.പി ഷാഹിമ, ഐ.സി.ഡി.എസ് സുപ്പര്‍വൈസര്‍ ജാസ്മിന്‍.എം, കോഴിക്കോട് ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പി.ഐ. അജയന്‍ , പത്മനാഭന്‍ വേങ്ങേരി , കെ.അബ്ദുറഹിമാന്‍ , വി. രാജ്കുമാര്‍ , എന്‍.കെ.ഷൈലജ എന്നിവര്‍ പ്രസംഗിച്ചു.