ഹൈടെക്ക് സ്‌കൂൾ പ്രചരണത്തിനെതിരെ സമരം നടത്തും

കോഴിക്കോട് : നോർത്ത് നിയോജക മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളും ഹൈടെക്ക് സ്‌കൂൾ എന്ന പ്രദിപ് കുമാർ എംഎൽഎയുടെ പ്രചരണത്തിനെതിരെ ശക്തമായ സമരപരിപാടികളും സത്യം ജനങ്ങളിൽ എത്തിക്കുന്നതിന് വിദ്യാർത്ഥികളേയും രക്ഷിതാക്കളെയും സംഘടിപ്പിച്ച് ഞങ്ങൾക്കും ഹൈടെക്ക് ആവണം എന്ന മുദ്രാവാക്യമുയർത്തി ക്യാമ്പയിൻ ബി.ജെ.പി സംഘടിപ്പിക്കുമെന്ന് നോർത്ത് നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു പറഞ്ഞു. നിരവധി സ്‌കൂളുകൾ അടിസ്ഥാന സൗകര്യമില്ലാത്ത കെട്ടിടത്തിൽ നോർത്ത് മണ്ഡലത്തിൽ പ്രവർത്തിക്കുന്നുണ്ട്. സൗകര്യമില്ലാത്തെ അടച്ച് പൂട്ടിയ സ്‌കൂളുകളും മണ്ഡലത്തിൽ നിലനിൽക്കുന്നു. കുടാതെ ഓൺലൈൻ ക്ലാസ്സ് തുടങ്ങിയതിലുടെ പാവപ്പെട്ട നൂറ് കണക്കിന് കുട്ടികൾക്ക് പഠനം വഴിമുട്ടിയ സമയത്ത് യാതൊരു നടപടിയും സ്വീകരിക്കാതെ സ്വയം പബ്ലിസിറ്റി സറ്റണ്ടാണ് എംഎൽഎ നടത്തുന്നത്. ഒക്ടോബർ 19 തിയ്യതി മുതൽ ‘ ഞങ്ങൾക്കും ഹൈടെക്ക് ആവണം’ പ്രചരണ, സമര പരിപാടികൾക്ക് തുടക്കം കുറിക്കുമെന്ന് കെ.ഷൈബു അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *