ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് പട്ടാമ്പി ഷോറൂം ബോചെയും മംമ്ത മോഹന്‍ദാസും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് പട്ടാമ്പി ഷോറൂം ബോചെയും മംമ്ത മോഹന്‍ദാസും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും

പാലക്കാട്: സ്വര്‍ണാഭരണ രംഗത്ത് 160 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം പട്ടാമ്പിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ജനുവരി 30 തിങ്കളാഴ്ച രാവിലെ 10.30ന് 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ലോകസമാധാനത്തിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവുമായ ബോചെയും (ഡോ. ബോബി ചെമ്മണൂര്‍) സിനിമാതാരം മംമ്ത മോഹന്‍ദാസും ചേര്‍ന്ന് ഷോറൂം ഉദ്ഘാടനം ചെയ്യും. ഡയമണ്ട് സെക്ഷന്‍ ഉദ്ഘാടനം വി.കെ. ശ്രീകണ്ഠന്‍ എം.പി നിര്‍വ്വഹിക്കും. ഡയമണ്ട് ആദ്യവില്‍പ്പന മുഹമ്മദ് മുഹസില്‍ എം.എല്‍.എയും ഗോള്‍ഡ് ആദ്യവില്‍പ്പന ഒ. ലക്ഷ്മിക്കുട്ടിയും (പട്ടാമ്പി മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍) നിര്‍വ്വഹിക്കും. ടി.പി. ഷാജി (മുന്‍സിപ്പാലിറ്റി വൈസ് ചെയര്‍മാന്‍), സംഗീത പ്രമോദ് (വാര്‍ഡ് കൗണ്‍സിലര്‍), ടി. ഗോപാലകൃഷ്ണന്‍ (സിപിഎം ഏരിയ സെക്രട്ടറി), കെ.ആര്‍. നാരായണസ്വാമി (വാര്‍ഡ് കൗണ്‍സിലര്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ്), സി. അനില്‍കുമാര്‍ (ബി.ജെ.പി മണ്ഡലം ജനറല്‍ സെക്രട്ടറി), മുജീബ് റഹ്‌മാന്‍ (സി.പി.ഐ ലോക്കല്‍ സെക്രട്ടറി), കെ. പി. വാപ്പുട്ടി (മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡണ്ട്), ബാബു കോട്ടായില്‍ (വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ജില്ല പ്രസിഡന്റ്), സിദ്ധീഖ് പത്രാസ് (വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ്), മൊയ്തു വി. (ഗോള്‍ഡ് അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി), ഷെരീഫ് (ഗോള്‍ഡ് അസോസിയേഷന്‍ യൂണിറ്റ് പ്രസിഡന്റ്) എന്നിവര്‍ ചടങ്ങില്‍ ആശംസകളറിയിക്കും. അനില്‍ സി.പി (മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍, ബോബി ഗ്രൂപ്പ്) സ്വാഗതവും ജോജി എം.ജെ. (ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് പി.ആര്‍.ഒ) നന്ദിയും അറിയിക്കും.

ഉദ്ഘാടനം കാണാനെത്തുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 5 പേര്‍ക്ക് സ്വര്‍ണനാണയങ്ങള്‍ സമ്മാനമായി നേടാം. ഉദ്ഘാടനമാസം നിത്യേനയുളള നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികള്‍ക്ക് സ്വര്‍ണനാണയങ്ങള്‍, ബോബി ഓക്‌സിജന്‍ റിസോര്‍ട്ടില്‍ സൗജന്യ താമസം എന്നീ സമ്മാനങ്ങളും. സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലി മൂന്ന് ശതമാനം മുതല്‍ ആരംഭിക്കുന്നു.
ആദ്യം പര്‍ച്ചേയ്‌സ് ചെയ്യുന്ന 25 വിവാഹപാര്‍ട്ടികള്‍ക്ക് വജ്രമോതിരം സമ്മാനം. ലോകോത്തര ഡയമണ്ട് ആഭരണങ്ങളുടെ അത്യപൂര്‍വ്വ ശേഖരവും ഷോറൂമില്‍ ഒരുക്കിയിരിക്കുന്നു. കൂടാതെ ഡയമണ്ട് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50 ശതമാനം വരെ കിഴിവും ലഭിക്കും. 50,000 രൂപയ്ക്ക് മുകളിലുള്ള ഡയമണ്ട് പര്‍ച്ചേയ്‌സുകള്‍ക്ക് സ്വര്‍ണനാണയങ്ങള്‍, സ്മാര്‍ട്ട് വാച്ച്, മൊബൈല്‍ ഫോണ്‍ എന്നീ സമ്മാനങ്ങള്‍. 6 മാസം വരെ തിരിച്ചടവ് കാലാവധിയില്‍ സ്വര്‍ണം, ഡയമണ്ട്് ആഭരണങ്ങള്‍ തവണ വ്യവസ്ഥയില്‍ ഷോറൂമില്‍ നിന്ന് വാങ്ങാവുന്നതാണ്. പെരിന്തല്‍മണ്ണ റോഡില്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിന് എതിര്‍വശത്താണ് ഷോറൂം പ്രവര്‍ത്തിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *