കോഴിക്കോട് : ലോക സന്ധിവാതദിനത്തോടനുബന്ധിച്ച് മെയ്ത്രഹോസ്പിറ്റൽ വെബിനാർ സ്ഘടിപ്പിച്ചു. സന്ധിവാതം നേരത്തെ തിരിച്ചറിഞ്ഞാൽ അനായാസം ചികിത്സിച്ച് ഭേദമാക്കാമെന്ന് മെയ്ത്രഹോസ്പിറ്റൽ സെന്റർ ഫോർ എക്സലൻസ് ഫോർ ബോൺ ആൻഡ് ജോയിന്റ് റീപ്ലേസ്മെന്റ് ആൻഡ്ആർത്രോസ്കോപ്പി വിഭാഗം മേധാവി ഡോ.സമീർ അലി പറവത്ത് പറഞ്ഞു. സന്ധിവാതദിനത്തോടനുബന്ധിച്ച് കേരള പോലീസ്
അസോസിയേഷൻ, കോഴിക്കോട് സിറ്റിക്കു വേണ്ടി വെബിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രോഗ ലക്ഷണങ്ങൾ തിരിച്ചറിയുകയാണ് പ്രധാനം. നൂറിലേറെ തരത്തിലുള്ള സന്ധിവാതങ്ങളുണ്ട്. ഏത് പ്രായക്കാർക്കും ഇപ്പോൾ ഈ അസുഖം കണ്ടുവരുന്നുണ്ട്. ആർത്രോസ്കോപ്പിയും സന്ധിമാറ്റിവെക്കലും ഉൾപ്പെടെ അതിനൂതന മാർഗങ്ങളിലൂടെ രോഗംചികിത്സിച്ച് ഭേദമാക്കാനാവുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സംശയങ്ങൾക്ക് ഡോക്ടർ മറുപടി നൽകി. മാനേജർ- കോർപ്പറേറ്റ് റിലേഷൻസ് സജിത്ത് കണ്ണോത്ത് മോഡറേറ്ററായിരുന്നു.