തൃശ്ശൂര്‍: നഗരത്തിലെ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടികൂടി. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൃശ്ശൂര്‍ കോര്പ്പറേഷന് ആരോഗ്യ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങള്‍ പിടിച്ചെടുത്തത്. 45 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. ഇതില്‍ ഏഴ് ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
നഗരത്തിലെ ഏഴു ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. തൃശ്ശൂര്‍ നഗരത്തില്‍ കോര്പ്പറേഷന് ആരോഗ്യ വിഭാഗം ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന നടത്തിയാണ് പഴകിയ ഭക്ഷണം പിടികൂടിയത്. നഗരത്തിലെ 45 ഹോട്ടലുകളിലായിരുന്നു പരിശോധന. ഇതില്‍ ഏഴിടത്താണ് പഴകിയ ഭക്ഷണം കണ്ടെത്തിയത്.
ആമ്പക്കാടന്‍ ജംഗ്ഷനിലെ അറേബ്യന്‍ ഗ്രില്‍, മിഷന് കോട്ടേഴ്സിലെ ഹോട്ടല്‍ ഈറ്റില്ലം, വികാസ് ബാബു സ്വീറ്റ്സ്, നേതാജി ഹോട്ടല്‍ ചേറൂര്, പ്രിയ ഹോട്ടല്‍ കൊക്കാലെ, ചന്ദ്രമതി ആശുപത്രി കാന്റീന്, എം.ജി റോഡിലെ ചന്ദ്ര ഹോട്ടല്‍ എന്നീ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.