ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശനം അനുവദിക്കില്ലെന്ന് ഡല്‍ഹി സര്‍വകലാശാല

ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശനം അനുവദിക്കില്ലെന്ന് ഡല്‍ഹി സര്‍വകലാശാല

ന്യൂഡല്‍ഹി: ബി.ബി.സിയുടെ വിവാദമായ ‘ ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍’ എന്ന ഡോക്യുമെന്ററി കാംപസില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഡല്‍ഹി സര്‍വകലാശാല. ഇന്ന് വൈകുന്നേരം അഞ്ചിനാണ് പ്രദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ജെ.എന്‍.യുവിലും ജാമിഅഃ മില്ലിയയിലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചപ്പോള്‍ വൈദ്യുതിയും ഇന്റര്‍നെറ്റും വിച്ഛേദിക്കുകയും പോലിസിനെ ഉപയോഗിച്ച് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളെ മണിക്കൂറുകള്‍ക്ക് ശേഷമാണ് വിട്ടയയ്ച്ചത്. ഡല്‍ഹി സര്‍വകലാശാലയെ കൂടാതെ അംബേദ്കര്‍ സര്‍വകലാശാലയിലും ഡോക്യുമെന്ററി ഇന്ന് പ്രദര്‍ശിപ്പിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *