ദ്വിദിന മാര്‍ഷല്‍ ആര്‍ട്‌സ് നൈറ്റ് 28ന് തുടങ്ങും

ദ്വിദിന മാര്‍ഷല്‍ ആര്‍ട്‌സ് നൈറ്റ് 28ന് തുടങ്ങും

മാഹി: പാറാല്‍ കരാട്ടെ ഡൊ അക്കാദമിയുടെ 37ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്റര്‍ ഡോജോ കരാട്ടെ ചാമ്പ്യന്‍ഷിപ്പും ബ്ലാക്ക് ബെല്‍റ്റ് അവാര്‍ഡ് ദാന ചടങ്ങും 28, 29 തിയതികളില്‍ നടക്കും. 28ന് വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന മാര്‍ഷല്‍ ആര്‍ട്‌സ് നൈറ്റ്-2023 ചടങ്ങ് രമേശ് പറമ്പത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ചീഫ് ഇന്‍സ്ട്രക്ടര്‍ സെന്‍സായ് കെ.വിനോദ് കുമാര്‍ അധ്യക്ഷത വഹിക്കും. ചാലക്കര പുരുഷു , ഡോ. ഭാസ്‌ക്കരന്‍ കാരായി, എം.മുസ്തഫ മാസ്റ്റര്‍, ആര്‍.രാജീവ് നാഥ്, സെന്‍സായ്ഗാനാ വിനോദ് , റെന്‍ഷി, എം.എം വിപിന്‍ സംസാരിക്കും. ചലച്ചിത്ര താരം സാജു കൊടിയന്‍ മുഖ്യാതിഥിയായിരിക്കും. വര്‍ത്താ സമ്മേളനത്തില്‍ കേരള -പുതുച്ചേരി ചീഫ് ഇന്‍സ്ട്രക്ടര്‍ സെന്‍സായ് കെ.വിനോദ് കുമാര്‍, ദോഹ ചീഫ് ഇന്‍സ്ട്രക്ടര്‍ റെന്‍ഷി എ.എം വിപിന്‍, ഇന്‍സ്ട്രക്ടര്‍ സമ്പായ് ശ്രീക്കുട്ടി, കോഴിക്കോട് ജില്ലാ ചീഫ് ഇന്‍സ്ട്രക്ടര്‍ സെന്‍സായ് രാഹുല്‍രാജ് പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *