വേള്‍ഡ് ഫൂട്ട് വോളി ചാമ്പ്യന്‍ഷിപ്പ്: സംഘാടകസമിതി ഓഫിസ് ഉദ്ഘാടനം ചെയ്തു

വേള്‍ഡ് ഫൂട്ട് വോളി ചാമ്പ്യന്‍ഷിപ്പ്: സംഘാടകസമിതി ഓഫിസ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ഫെബ്രുവരി 23 മുതല്‍ 28 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന ഇരുപത്തഞ്ചാമത് വേള്‍ഡ് ഫൂട്ട് വോളി ചാമ്പ്യന്‍ഷിപ്പിന്റെ സംഘാടകസമിതി ഓഫീസ് ആനി ഹാള്‍ റോഡ് എം.എ കോംപ്ലക്‌സില്‍ കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് മുന്‍ പ്രസിഡന്റ് സുബൈര്‍ കൊളക്കാടന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി വൈസ് പ്രസിഡന്റ് എം.മുജീബ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. ഫൂട്ട് വോളി അസോസിയേഷന്‍ ദേശീയ സെക്രട്ടറി എ.കെ മുഹമ്മദ് അഷ്‌റഫ് സ്വാഗതം പറഞ്ഞു. കെ.വി അബ്ദുല്‍ മജീദ്, കെന്‍സ ബാബു, പി.കിഷന്‍ ചന്ദ്, സലീം മടവൂര്‍, ടി.എം അബ്ദുറഹ്‌മാന്‍, സി.റമീസ് അലി, പി.കെ ദേവദാസ്, സി.ടി ഇല്യാസ്, സി.മുബാറക്ക്, കെ.ബി ജയാനന്ദ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രോഗ്രാം ഓര്‍ഗനൈസിങ് ജോയിന്റ് സെക്രട്ടറി സി.പി.എ റഷീദ് നന്ദി പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *