കോഴിക്കോട്: ചുമട്ടുതൊഴിലാളി നിയമം കാലോചിതമായി പരിഷ്‌കരിക്കുക , പെന്‍ഷനും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് തൊഴിലാളികള്‍ ക്ഷേമ ബോര്‍ഡ് ഓഫീസിലേക്ക് ധര്‍ണ നടത്തി. കേരള സ്റ്റേറ്റ് ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ ( ഐ.എന്‍.ടി.യു.സി) നേതൃത്വത്തില്‍ നടത്തിയ ധര്‍ണ കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം നിയാസ് ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ. രാജീവ് , കേന്ദ്ര വര്‍ക്കിങ് കമ്മിറ്റിയംഗം അഡ്വ. എം. രാജന്‍, സംസ്ഥാന സെക്രട്ടറി മനോജ് എടാണി, കെ.പി സക്കീര്‍, മടപ്പള്ളി മോഹനന്‍, ജോയ് പ്രസാദ് പുളിക്കല്‍, ടി.കെ സുധാകരന്‍ , ടി.ഷെരീഫ്, മുജീബ് വെള്ളയില്‍ , ഷാജി പെരുമയില്‍, കെ.പി.എ കബീര്‍ എന്നിവര്‍ പ്രസംഗിച്ചു. ടോമി, പി.കെ ഷാഫി , ഷെരീഫ് കോട്ടപ്പറമ്പ്, പ്രേമന്‍ മണല്‍താഴം, സജീവ് മുക്കം എന്നിവര്‍ നേതൃത്വം നല്‍കി.