ഫിറ്റ് ഇന്ത്യ സ്‌കൂള്‍ വീക്ക് ഫിറ്റ്‌നസ് ഫെസ്റ്റിവല്‍ സമാപിച്ചു

ഫിറ്റ് ഇന്ത്യ സ്‌കൂള്‍ വീക്ക് ഫിറ്റ്‌നസ് ഫെസ്റ്റിവല്‍ സമാപിച്ചു

കോഴിക്കോട്: കരുണസ്പീച്ച് ആന്‍ഡ് ഹിയറിങ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും കോഴിക്കോട് സായികേന്ദ്രവും സംയുക്തമായി ”ഫിറ്റ് ഇന്ത്യ സ്‌കൂള്‍ വീക്ക് – 2022” ഭാഗമായി എരഞ്ഞിപ്പാലത്തെ കരുണ സ്‌കൂളില്‍ ജനുവരി 24,25 തീയതികളില്‍ ആയി നടത്തിയ ഫിറ്റ്‌നസ് ഫെസ്റ്റിവല്‍ സമാപിച്ചു. രണ്ട് ദിവസങ്ങളിലായി പ്രസ്തുത സ്‌കൂളിലെ കുട്ടികള്‍ക്കായി വിവിധ കായികമത്സരങ്ങള്‍ നടത്തി.
25ാം തീയതി 12.30ന് നടന്ന ഫിറ്റ്‌നസ് ഫെസ്റ്റിവലില്‍ സമാപനചടങ്ങ് എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം നിര്‍വഹിക്കുകയും മത്സരത്തിലെ വിജയികള്‍ക്ക്‌ട്രോഫികളും മെഡലുകളും നല്‍കി അനുമോദിക്കുകയും ചെയ്തു. ഉദ്ഘാടന പ്രസംഗത്തില്‍ ബഹുമാനപ്പെട്ട എം.പി ഡിഫറെന്റ്‌ലി ഏബിള്‍ഡ് ആയ കുട്ടികള്‍ക്ക് വേണ്ടി ഭാവിയില്‍ വേണ്ട സഹായങ്ങള്‍ ചെയ്യും എന്നും കരുണ സ്‌കൂളിലെ കുട്ടികള്‍ക്ക് ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. കൂടാതെ കുട്ടികളെപഠിപ്പിക്കുന്ന അധ്യാപകരെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
ചടങ്ങില്‍ കോഴിക്കോട് 64ാം വാര്‍ഡ് കൗണ്‍സിലറും എജുക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും ആയ കുമാരി രേഖ അധ്യക്ഷതവഹിച്ചു. കോഴിക്കോട് സായി സെന്റര്‍ ഇന്‍ചാര്‍ജ് ലിജോ ഇ.ജോണ്‍ സ്വാഗതവും കരുണസ്പീച്ച് ആന്‍ഡ് ഹിയറിങ് സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്‌സിസ്റ്റര്‍ ആലീസ് കെ.നന്ദിയും പ്രകാശിപ്പിച്ചു.
ചടങ്ങിന് കരുണ സ്‌കൂളിലെ അധ്യാപകരും അനധ്യാപകരും വിദ്യാര്‍ത്ഥികളും കോഴിക്കോട് സായിസെന്ററിലെ കോച്ചസും സ്റ്റാഫ് അംഗങ്ങളും കായികതാരങ്ങളും അടക്കം 200 ഓളംപേര്‍ സന്നിഹിതരായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *