ഉയരങ്ങളിലെത്തുമ്പോള്‍ ചവിട്ടി നില്‍ക്കുന്ന മണ്ണ് മറക്കരുത്: ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള

ഉയരങ്ങളിലെത്തുമ്പോള്‍ ചവിട്ടി നില്‍ക്കുന്ന മണ്ണ് മറക്കരുത്: ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള

കോഴിക്കോട്: ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേക്കെത്തുമ്പോള്‍ ചവിട്ടി നില്‍ക്കുന്ന മണ്ണിനെ മറക്കരുതെന്ന് ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. ജീവിതം ഒരു യാത്രയാണ് അനന്തമായ യാത്ര. ശങ്കരാചാര്യരും, വിവേകാനന്ദനും യാത്രയിലൂടെ അനന്തമായ സത്യം കണ്ടെത്തുകയാണ്, അതുകൊണ്ടാണ് ഗാന്ധിജി തന്റെ ആത്മകഥ സത്യാന്വേഷണ പരീക്ഷയിലൂടെ വിവരിച്ചത് എന്നും അദേഹം അഭിപ്രായപ്പെട്ടു. ചെറൂട്ടി റോഡ് ശ്രീ ഭദ്രകാളി ക്ഷേത്ര നടപ്പന്തല്‍ സമര്‍പ്പണം നടത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് ഇത്തരത്തിലുള്ള ആത്മീയ സങ്കേതങ്ങള്‍ വളര്‍ന്നു വരുമ്പോള്‍ അതിന്റെ പരിണിത ഫലം നമ്മളെയെല്ലാം തേടിയെത്തും. സമഗ്രയിലൂന്നി ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ ക്ഷേത്രങ്ങള്‍ക്കുള്ള പങ്ക് വലുതാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ക്ഷേത്രം പ്രസിഡന്റ് എ.പി സായ് നാരായണന്‍ അധ്യക്ഷത വഹിച്ചു. എ.പി കൃഷ്ണകുമാര്‍ പൊന്നാട അണിയിച്ചു പി.ആര്‍ സുനില്‍ സിംഗ്, പി.എസ് ജയപ്രകാശ് കുമാര്‍ , പി.എന്‍ ഗോപി കുമാര്‍ , കെ.വി ശ്രീജേഷ്, ടി.എ മുരളീധരന്‍ , ടി.വി.നാരായണന്‍, കെ.ശങ്കരന്‍ പിള്ള എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *