ന്യൂഡല്‍ഹി: വിവാദമായ ബി.ബി.സി ഡോക്യുമെന്ററി വിഷയത്തില്‍ കോണ്‍ഗ്രസ്സില്‍ നിന്നും കടുത്ത വിമര്‍നങ്ങള്‍ കേള്‍ക്കേണ്ടി വന്ന അനില്‍ ആന്റണി പാര്‍ട്ടി പദവികള്‍ രാജിവച്ചു. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് നേതൃത്വവും ഡോക്യുമെന്ററി വിവാദത്തില്‍ അനിലിനെ തള്ളിപ്പറയുകയും വിമര്‍ശിക്കുകയും ചെയ്തതിന് പിന്നാലെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകനായ അനില്‍ ആന്റണി പാര്‍ട്ടി പദവികള്‍ ഒഴിയുന്നതായി അറിയിച്ചത്. കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍, എ.ഐ.സി.സി ഡിജിറ്റല്‍ മീഡിയ കോര്‍ഡിനേറ്റര്‍ എന്നീ പദവികളില്‍ നിന്നാണ് അനില്‍ ആന്റണി രാജിവച്ചത്.
യോഗ്യതയുള്ളവരേക്കാള്‍ സ്തുതിപാഠകര്‍ക്കാണ് പാര്‍ട്ടിയില്‍ സ്ഥാനമെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിനായി പോരാടുന്നവര്‍ ഒരു ട്വീറ്റിന്റെ പേരില്‍ അസഹിഷ്ണത കാണിക്കുകയാണെന്നും ട്വീറ്റ് പിന്‍വലിക്കാനുള്ള അവരുടെ ആവശ്യം താന്‍ തള്ളിയെന്നും അനില്‍ രാജിക്കത്ത് പങ്കുവച്ച് കൊണ്ട് ട്വിറ്ററില്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിന് ചുറ്റും സ്തുതിപാഠകരാണെന്നും തന്നോട് പ്രതികരിച്ചതെല്ലാം കാപട്യക്കാരാണെന്നും അനില്‍ ട്വീറ്റ് ചെയ്തു.