കോതി-ആവിക്കല്‍തോട് ലോങ്മാര്‍ച്ച് 26ന്

കോതി-ആവിക്കല്‍തോട് ലോങ്മാര്‍ച്ച് 26ന്

കോഴിക്കോട്: ജനവാസമേഖലകളില്‍ മാലിന്യസംസ്‌കരണ പ്ലാന്റുകള്‍ അനുവദിക്കില്ലെന്ന സന്ദേശവുമായി വെല്‍ഫെയര്‍ പാര്‍ട്ടി ലോങ്മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 26ന് വൈകീട്ട് മൂന്ന് മണിക്ക് സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നയിക്കുന്ന മാര്‍ച്ച് കോതിയില്‍ നിന്ന് ആരംഭിക്കും. ആവിക്കല്‍തോട് വൈകീട്ട് 5.30ന് നടക്കുന്ന സമാപന സമ്മേളനം റസാഖ് പാലേരി ഉദ്ഘാടനം ചെയ്യും. ടി.ടി ഇസ്മയില്‍, എ.വാസു, ടി.വി രാജന്‍, പ്രദീപ് ചോമ്പാല, അംബിക മറുവാക്ക്, ടി.കെ മാധവന്‍, മുസ്തഫ പാലാഴി, കെ.എം ഷെഫ്രിന്‍, സുബൈദ കക്കോടി, ശശീന്ദ്രന്‍ ബപ്പന്‍കോട് എന്നിവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ടി.കെ മാധന്‍, സംസ്ഥാന കമ്മിറ്റിയംഗം ചന്ദ്രിക കൊയിലാണ്ടി, വൈസ് പ്രസിഡന്റുമാരായ എ.പി വേലായുധന്‍, പി.സി മുഹമ്മദ് കുട്ടി, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സുബൈദ കക്കോടി, ജില്ലാ സെക്രട്ടറി കെ.സി അന്‍വര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *