സംസ്ഥാന ക്ഷീരസംഗമം ‘പടവ് 2023’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാന ക്ഷീരസംഗമം ‘പടവ് 2023’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തൃശൂര്‍: മണ്ണുത്തി വെറ്ററിനറി കോളേജ് ക്യാമ്പസില്‍ വെച്ച് ഫെബ്രുവരി 10 മുതല്‍ 15 വരെ നടക്കുന്ന സംസ്ഥാന ക്ഷീര സംഗമം ‘ പടവ് 2023 ‘ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ക്ഷീരസംഗമത്തിന്റെ ലോഗോ പ്രകാശനം തിരുവനന്തപുരത്ത് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയും റവന്യു വകുപ്പ് മന്ത്രി കെ. രാജനും ചേര്‍ന്നു നിര്‍വഹിച്ചു. ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ KVASU, മില്‍മ, കേരള ഫീഡ്‌സ്, കെ.എല്‍.ഡി ബോര്‍ഡ്, സംസ്ഥാനത്തെ പ്രാഥമിക ക്ഷീരസംഘങ്ങള്‍ എന്നിവരുടെ സഹകരണത്തോടെയാണ് സംസ്ഥാന ക്ഷീരസംഗമം നടക്കുക.
മാധ്യമ ശില്‍പശാല, ഡയറി എക്‌സ്‌പോ, ഫയല്‍ അദാലത്ത്, കരിയര്‍ ഗൈഡന്‍സ് ക്യാമ്പ്, ക്ഷീരസഹകാരി ശില്‍പശാല, ടെക്‌നിക്കല്‍ സെഷന്‍, വനിത സംരംഭകത്വ ശില്‍പശാല, ക്ഷീരസംഘം ജീവനക്കാര്‍ക്കുള്ള ശില്‍പശാല, സംവാദ സദസ്സ്, ക്ഷീരകര്‍ഷക മുഖാമുഖം തുടങ്ങിയവയും സംഗമത്തിന്റെ ഭാഗമായി നടക്കും.
മന്ത്രിമാര്‍, എം.എല്‍.എമാര്‍, എം.പിമാര്‍, തദ്ദേശസ്വയംഭരണ പ്രതിനിധികള്‍, ക്ഷീര മേഖലയിലെ വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍, ക്ഷീര സഹകാരികള്‍, ക്ഷീരസംരംഭകര്‍ മുതലായവര്‍, തുടങ്ങി മൂന്നുലക്ഷത്തോളം പ്രതിനിധികള്‍ വിവിധങ്ങളായ ചടങ്ങുകളില്‍ പങ്കാളികള്‍ ആകും.

Share

Leave a Reply

Your email address will not be published. Required fields are marked *